ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ശിവാലയ ഓട്ടത്തിന് വെളളിയാഴ്ച തുടക്കം

ഭക്തര്‍ ക്ഷേത്രത്തില്‍ കൂവളത്തില സമര്‍പ്പണം ,ഉപവാസം ,ഉറക്കമുളക്കല്‍ എന്നിവയോടെയാണ് ശിവരാത്രി ആഘോഷിക്കുന്നത്.ധാരയ്ക്ക് പുറമേ ക്ഷേത്രത്തില്‍ രാത്രി ഓരോ യാമത്തിനും പൂജ ഉണ്ടായിരിക്കും.

author-image
parvathyanoop
New Update
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ശിവാലയ ഓട്ടത്തിന് വെളളിയാഴ്ച തുടക്കം

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 12 ശിവാലയങ്ങളെ വൃതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തുന്ന ദര്‍ശനം നടന്ന ശിവാലയ ഓട്ടത്തിന് വെളളിയാഴ്ച തുടക്കമാകും.

മുഞ്ചിറയ്ക്കടുത്ത്   തിരുമല ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് സന്ധ്യാദീപരാധനയോടുകൂടി ആരംഭിക്കുന്ന ശിവാലയ ഓട്ടം തിക്കിറിശ്ശി, തൃപ്പരപ്പ്,തിരുനന്തിക്കര,പൊന്‍മന,പന്നിപ്പാകം,കല്‍ക്കുളം,മേലാങ്കോട്,ത-പപ്ന്നിക്കോട്,തിരുനട്ടാലം ക്ഷേത്രത്തിലെത്തി അവസാനിക്കും.

കളക്ടര്‍ ശ്രീധര്‍ കന്യാകുമാരി ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തില്‍ 1500 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട് ദേവസ്വം എല്ലാ ക്ഷേത്രങ്ങളിലും അന്നദാനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഭക്തര്‍ കാല്‍നടയായി ദര്‍ശന നടത്തുന്ന ശിവാലയോട്ടം ഒരു രാത്രിയും പകലും കൊണ്ട് ഏകദേശം 110 കിലോമീറ്റര്‍ ദൂരം താണ്ടും.

ശനിയാഴ്ച രാവിലെ തുറക്കുന്ന ശിവക്ഷേത്രങ്ങള്‍ രാത്രി അടയ്ക്കാറില്ല.ഭക്തര്‍ ക്ഷേത്രത്തില്‍ കൂവളത്തില സമര്‍പ്പണം ,ഉപവാസം ,ഉറക്കമുളക്കല്‍ എന്നിവയോടെയാണ് ശിവരാത്രി ആഘോഷിക്കുന്നത്.ധാരയ്ക്ക് പുറമേ ക്ഷേത്രത്തില്‍ രാത്രി ഓരോ യാമത്തിനും പൂജ ഉണ്ടായിരിക്കും.

SIVARATHRI