/kalakaumudi/media/post_banners/2cad17cbc9d8def27793299887ec3c4dfcd71c1b836c6e0698d4a7ca5f978e7c.jpg)
ശിവക്ഷേത്ര ദര്‍ശനം ഭക്തിയോടെയും ചിട്ടയോടെയും നടത്തണം. സത്യം, ധര്‍മ്മം, ദയ, നീതി, എന്നീ നാല് കാര്യങ്ങള്‍ ജീവിത്തതില്‍ പാലിക്കാത്തവര്‍ ശിവ ക്ഷേത്ര ദര്‍ശനം നടത്തിയതുകൊണ്ട് ഫലമില്ല. ശിവന്‍ ഈ നാല് സ്ഥായീഭാവങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ശിവ പൂജയ്‌ക്കെത്തുന്ന ഭക്തര്‍ അവര്‍ ചെയ്ത തെറ്റുകള്‍ നന്ദികേശന്റെ ചെവിയില്‍ ഏറ്റു പറഞ്ഞ് പാപമോചനം നേടണം. അത് ഭഗവാന് നേരിന്‍ കാണുകയും വേണം. അതിനാണ് ശിവന്റെ നേരെ മുന്‍പില്‍ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ശിവന്റെ ശ്രീകോവിലിന് മൂന്ന് പ്രദക്ഷിണമാണ് വിധി. ഒരു പ്രദക്ഷിണത്തില്‍ കാളയെ നാല് പ്രവശ്യവും ശിവനെ മൂന്ന് പ്രാവശ്യവും തൊഴണം. മൂന്ന് പ്രദക്ഷിണം ചെയ്യുമ്പോള്‍ കാളയെ 12 പ്രാവശ്യവും ശിവനെ 9 പ്രാവശ്യവും തൊഴണം.