പിതൃപ്രീതിയ്ക്ക് ശിവരാത്രി

ശിവരാത്രി പിതൃപ്രീതിയ്ക്ക് ഉത്തമമാണ്. പിതൃപാപശാന്തിയ്ക്ക് ശിവരാരാത്രി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് മുറയ്ക്ക് ബലികര്‍മ്മം ചെയ്യാത്തവര്‍ പിതൃപൂജയോടെ ശിവരാത്രി ആചരിച്ച് പിതൃക്കളെ പ്രീതിപ്പെടുത്താം.

author-image
sruthy sajeev
New Update
 പിതൃപ്രീതിയ്ക്ക് ശിവരാത്രി

ശിവരാത്രി പിതൃപ്രീതിയ്ക്ക് ഉത്തമമാണ്. പിതൃപാപശാന്തിയ്ക്ക് ശിവരാരാത്രി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് മുറയ്ക്ക് ബലികര്‍മ്മം
ചെയ്യാത്തവര്‍ പിതൃപൂജയോടെ ശിവരാത്രി ആചരിച്ച് പിതൃക്കളെ പ്രീതിപ്പെടുത്താം.

ശിവരാത്രി തലേന്ന് രാവിലെ കുളിച്ച ശിവകേഷത്ര ദര്‍ശനം നടത്തണം . വീട്ടു മുറ്റത്തെ
ഒരിടം മെഴുകി വൃത്തിയാക്കി അവിടെ വിളവിലേക്കു കൊളുത്തി വച്ച ശേഷം അതിനു മുന്‍പില്‍ ഒരു വാഴ ഇല ഇടുക. അതിനു ശേഷം പൂവ് ചന്ദനം അക്ഷതം എന്നിവ എട
ുത്തു കൈ തൊഴുതു പിടിച്ച് ഓം പിതൃഭ്യോ നമ എന്ന് എട്ടു പ്രാവശ്യം ജപിച്ച് ഇലയിലേയ്ക്ക് അര്‍പ്പിക്കുക. വിളക്കിന് മൂന്നു പ്രാവശ്യം വലം വയ്ക്കുക.

അനേകം ദുഷ് കര്‍മ്മം ചെയ്തതിന്റെ പാപഫലമായി ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്ക് വേണ്ടി ചിട്ടയോടെ ്വ്രതം പാലിച്ച് വ്രതപുണ്യം സമര്‍പ്പിച്ചാല്‍ പിതൃ പ്രീതിയുണ്ടാകും. മരിച്ചുപോയ അച്ഛന്‍ അമ്മ എന്നിവര്‍ക്കുവേണ്ടി മക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം അവരുടെ പാപശാന്തി വരുത്തുകയാണ്. അതിനുത്തമമണ് ശിവരാത്രി.

Shivarathri