/kalakaumudi/media/post_banners/e765f12c08e66c51b88ca63ee8bb98406bca51de7d2a4e9e4121af5a1b2410a1.jpg)
ഇന്ന് ശിവരാത്രി ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തി നാമജപം നടത്തുന്നത് ഏറെ പുണ്യമാണ് . വെളുപ്പിന് കുളിച്ച് വസ്ത്രധാരണം നടത്തി യഥാവിധി പഞ്ചാക്ഷരം ജപിക്കണം.
ഏതെങ്കിലും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയില്‍ പങ്കെടുക്കണം. ശിവ അഷ്ടോത്തരം, ശിവസഹസ്രനാമം, ശിവപുരാണം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ ്.
ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളില്‍ പങ്കെടുക്കുന്നത് പോലും ജീവിത വിജയത്തിന് ഗുണകരമാണ്. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, എതിരേറ്റ് പൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും, സന്ധ്യാ ദീപാരാധന, അത്താഴപൂജ, അര്‍ദ്ധരാത്രിയില്‍ നടത്തുന്ന ശിവരാത്രി പൂജ എന്നിവയും ഏറ്റവും പ്രധാനമാണ്.
ചതുര്‍ദ്ദശി തിഥി അര്‍ദ്ധരാത്രിയില്‍ വരുന്ന ദിവസമാണ് ശിവരാത്രിയായി സങ്കല്പിക്കുന്നത്. ഈ എല്ലാ പൂജകളിലും പഞ്ചാക്ഷര മന്ത്രജപത്തോടെ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം.
മുന്‍ജന്മാര്‍ജ്ജിതമായ പാപങ്ങള്‍പോലും കഴുകിക്കളയാന്‍ ഈ ദിവസം പ്രയോജനപ്പെടും.നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. ഓം എന്നു കൂടി ചേര്‍ത്ത് ഷഡക്ഷരമായും ഇത് ചൊല്ലാറുണ്ട്.
എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നത് എത്ര വലിയ പാപവും അകറ്റും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം.
വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്വിളക്ക് കൊളുത്തുന്നത് ഉത്തമം.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ശിവ ഭഗവാന് ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭ കൊണ്ട് തൊട്ട് മന്ത്രങ്ങള്‍ ജപിക്കുന്നു.
ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി ഇടമുറിയാതെ വീഴുന്നു. ഇതാണ് ധാരയുടെ സമ്പ്രദായം.
ശിവരാത്രി, തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, എന്നീ ദിനങ്ങള്‍ ധാരക്ക് വിശേഷമാണ്. 7,12,21,41 തുടങ്ങിയ യഥാശക്തി ദിവസം ധാര നടത്തിയാല്‍ ആഗ്രഹലബ്ധി ഉണ്ടാകും.
*ജലധാര : പാപശാന്തി, കാര്യവിജയം
*ഘൃതധാര : സമൃദ്ധി, ഐശ്വര്യം
*ക്ഷീരധാര : കാര്യവിജയം,
*ഇളനീര്‍ധാര :മന:ശാന്തി, പാപശാന്തി
*പഞ്ചഗവ്യധാര : പൂര്‍വ്വജന്മ ദുരിതശാന്തി
*തേന്‍ധാര: ശാപദോഷശാന്തി,
*എണ്ണധാര:രോഗശാന്തി, ആരോഗ്യം, അഷ്ടഗന്ധജലധാര : ശത്രുദോഷശാന്തി