/kalakaumudi/media/post_banners/951cb8caedb6f879068c66981c2485e729a33576c62b461861c973246e4a3c36.jpg)
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കലികാലമാണ്. അസത്യം സത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് വിളയാടുന്ന കാലം.
പക്ഷേ, കാലമെത്രകഴിഞ്ഞാലും സത്യം വെളിയില്‍ വരുമെന്നതാണ് വാസ്തവം. അതോര്‍ക്കാതെയാണ് വ്യാജസിദ്ധന്മാര്‍ പ്രലോഭനങ്ങളുമായി വിശ്വാസികളെ കുടുക്കാനിറങ്ങുന്നത്.
വിശ്വാസം ദൃഢമെങ്കില്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയും അതിന് ഉള്‍ക്കണ്ണ് തുറന്നുവയ്ക്കുക. മനവും മിഴിയും തെളിവാര്‍ന്നു നില്‍ക്കണം. ഒരാളോട് തോന്നിയ വിരോധത്തിന്‍റെ പേരിലോ, സന്പത്തിനോടുളള ആര്‍ത്തി മൂലമോ ഇത്തരക്കാരുമായി സഹവാസം പുലര്‍ത്തുന്നത് ധനമാനനഷ്ടങ്ങളേ ഉണ്ടാക്കൂ. സാത്വികത പ്രകടനങ്ങളിലല്ല. അതു സ്വഭാവത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നും അറിയാം. എത്രയൊക്കെ മാന്യനെന്ന് നടിച്ചാലും വ്യാജനെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അതാണ് പറഞ്ഞത് പരമമായ ആ ചൈതന്യത്തിലല്ലാതെ മുന്നില്‍ തിളങ്ങുന്നതിലെല്ലാം കണ്ണടച്ചു വിശ്വസിക്കരുതന്ന്.
സാത്വികരായ എത്രയോ ഋഷിവര്യന്മാരുടെ നാടാണ് നമ്മുടേത്. അവരുടെ പാത പിന്തുടരുന്ന ഋഷിമാര്‍ ഇപ്പോഴുമുണ്ട്. വ്യാജന്മാരെ വിശ്വസിച്ച് വിഡ്ഢികളാക ുന്നവര്‍ സാത്വികരെ കൂടി സംശയിക്കുന്ന നിലയിലെത്തുന്നു. ആയതിനാല്‍ സൂക്ഷിക്കുക. സാത്വികനായ ഒരു മുനിയും മൂന്നുനാള്‍ കൊണ്ട് ധനികനാക്കാമെന്നും ആഭിചാരം ചെയ്യാമെന്നും നിധി കണ്ടെത്തി തരാമെന്നും നഗ്നപൂജ ചെയ്യാമെന്നും പറയില്ല. വിശ്വാസത്തിലേക്ക് കുറുക്കുവഴികളില്ല...അതുകൊണ്ടുണ്ടാകേണ്ട നന്മകളിലേക്കും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.