ഈ മാസം നാല് രാശിക്കൂറുകാര്‍ക്ക് ശുക്രദശ;വലിയ നേട്ടത്തിന് അനുകൂല സമയം

മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മ മണ്ഡലത്തില്‍ സംതൃപ്തിയുണ്ടാവും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. സന്തോഷകരമായ കാലഘട്ടമായിരിക്കും.

author-image
parvathyanoop
New Update
ഈ മാസം നാല് രാശിക്കൂറുകാര്‍ക്ക് ശുക്രദശ;വലിയ നേട്ടത്തിന് അനുകൂല സമയം

ഈ മാസം ചില ഗ്രഹങ്ങങ്ങളുടെ രാശിമാറുന്നു. സുര്യനും ബുധനും ശുക്രനും രാശി മാറുന്നു. ജ്യോതിഷ പ്രകാരം ഈ ഫെബ്രുവരി മാസം നാല് രാശിക്കൂറുകാര്‍ക്ക് ശുക്രദശയാണ്.

ആദ്യവാരം ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ബുധാദിത്യ യോഗവും അവസാന വാരം ബുധന്‍ കുംഭം രാശിയിലേക്ക് കടക്കുന്നതോടെ സൂര്യനും ശനിയും ബുധനും ചേര്‍ന്നുള്ള ത്രിഗ്രഹി യോഗവുമുണ്ടാകും. ഫെബ്രുവരി രണ്ടാം വാരം ആദ്യം തന്നെ ശുക്രന്‍ മീനം രാശിയിലേക്ക് കടക്കും.

മേടം

മേടക്കൂറില്‍ ജനിച്ചവര്‍ ഈ സമയം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. ദീര്‍ഘനാളായി കിട്ടാതിരുന്ന പണം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. സ്വയംസംരംഭങ്ങള്‍, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് തുടക്കമിടാന്‍ അനുകൂല സമയമാണിത്. സുഹൃത്തുക്കളില്‍ നിന്ന് ഗുണകരമായ സഹായം പ്രതീഷിക്കാം. ആഡംബര സൗകര്യങ്ങള്‍ വന്നുചേരും. ദുരിതങ്ങളില്‍ നിന്ന് മോചനമുണ്ടാകും. ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണം.

കന്നി

ഇവര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റത്തോടെ ഫെബ്രുവരി മാസത്തില്‍ നല്ല ഗുണങ്ങള്‍ ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സഹോദരങ്ങളും ബന്ധുക്കളുമായിട്ടുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ഏറ്റവും അനുകൂലമായ സമയമാണിത്.

തൊഴിലില്‍ സാമ്പത്തികമായ നേട്ടം വന്നുചേരും. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കോടതി വ്യവഹാരങ്ങളിലും മറ്റും അനുകൂല തീരുമാനങ്ങളുണ്ടാകും. സംരംഭം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ലാഭമുണ്ടാകും.

തുലാം

ഏത് കാര്യത്തിലും ലാഭം നേടും. ഗുണകരമായ അവസരങ്ങളും വന്നുചേരും. കര്‍മ്മ മണ്ഡലത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമുള്ള ബന്ധം ദൃഢമാക്കും. സമൂഹത്തില്‍ അംഗീകാരവും കീര്‍ത്തിയുമുണ്ടാകും.

എല്ലാ രംഗത്തും പുരോഗതി കൈവരിക്കും. സമ്പത്ത് വന്ന് ചേരും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ജീവിതത്തില്‍ കൂടുതല്‍ സന്തോഷങ്ങളുണ്ടാകും.

കുംഭം

ഈ രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂലമാണ്. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മ മണ്ഡലത്തില്‍ സംതൃപ്തിയുണ്ടാവും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. സന്തോഷകരമായ കാലഘട്ടമായിരിക്കും.

 

 

shukradasha