/kalakaumudi/media/post_banners/4ee8a7eb5a5198cf17139e877d05c0f094e130b99c0f03d05ac5baea91e62f05.jpg)
ഈ വര്‍ഷം ഫെബ്രുവരി 13 കുംഭം ഒന്നിനാണ് ശിവരാത്രി. ശിവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ളയില്‍ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലേക്ക് ഒരു രാത്രിയും ഒരു പകലും കൊണ്ട് കാല്‍നടയായൊ ഓടിയൊ ദര്‍ശനം നടത്തുന്ന ആചാരമാണിത്. തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര,പൊന്മന,പന്നിപ്പാകം, കല്‍ക്കളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങള്‍.ശിവരാത്രിയുടെ തലേ ദിവസം വൈകുന്നേരത്തെ ദീപാരാധന കഴിഞ്ഞ് ആദ്യത്തെ ശിവാലയമായ തിരുമല ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വെളുക്കുന്പോള്‍ ത ിരുനട്ടാലത്ത് ഭീമന് കൃഷ്ണനായിട്ടും മുനിക്ക് ശിവനായിട്ടും ദര്‍ശനം നല്‍കിയ നടപ്പാലം ശങ്കര നാരായണ ക്ഷേത്രത്തില്‍ അവസാനിക്കുന്നു. കാവി വസ്ത്രത്തില്‍ പട്ടുചുറ്റി, തുളസിമാല മാറിലണിഞ്ഞ് കൈകളില്‍ ശിവലിംഗത്തെ വീശാനായിട്ടൊരു വിശറിയും ഭസ്മ സഞ്ചിയുമായിട്ടാണ് ഭക്തര്‍ ശിവാലയ ഓട്ടംനടത്തുന്നത്.