/kalakaumudi/media/post_banners/f22196a428308d604f7eb49f4f41db709b90834dea7c37a31e3aa8e1f974e7bc.jpg)
ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിങ്ങനെ കര്‍മ്മഫലദാതാവായ ശനിദേവനാല്‍ ബാധിക്കപ്പെട്ട് ഉഴലുന്നവര്‍ നിരവധിയാണ്. ശനിദേവന് അര്‍ച്ചന, നീരാഞ്ജനം, എള്ളുതിരി കത്തിക്കല്‍, ഹനുമദ്, നവഗ്രഹ, ശാസ്താക്ഷേത്ര ദര്‍ശനം തുടങ്ങിയ പരിഹാരങ്ങളും പലരും ചെയ്യും. ഈ ദോഷങ്ങളകറ്റാന്‍ ശനീശ്വര സ്തോത്രങ്ങള്‍ ജപിക്കുന്നതും നന്നാണ്. ശന ിദോഷങ്ങള്‍ക്ക് വീട്ടിലും പരിഹാരം ചെയ്യാം. ശനിയാഴ്ച ദിവസം നല്ല ശുദ്ധമായ വെളളത്തുണി 10 മുതല്‍ 15 സെന്‍റിമീറ്റര്‍ വരെ സമചതുരാകൃതിയിലെടുത്ത് അതില്‍ ഒരു സ്പൂണ്‍ എള്ളിട്ട് ക
ിഴിയാക്കി മറ്റൊരു വെളളത്തുണികൊണ്ട് കെട്ടി അത് എള്ളെണ്ണയില്‍ മുക്കി ഒരു മണ്‍ചെരാതില്‍ വയ്ക്കുക. ചെരാതില്‍ അല്പം എള്ളെണ്ണ ഒഴിക്കാം. തുടര്‍ന്ന് ശനീശ്വരനെയും അയ്യപ്പസ്വാമ ിയെയും പ്രാര്‍ത്ഥിച്ച് എളളുതിരി കത്തിച്ച് മൂന്നുതവണ തലയ്ക്കുഴിഞ്ഞ് പൂജാമുറിയില്‍ തന്നെ വയ്ക്കുക. പറ്റുന്ന ശനിയാഴ്ചകളിലെല്ലാം ഇങ്ങനെ ചെയ്യുന്നത് ശനിദോഷമകറ്റും.