/kalakaumudi/media/post_banners/2106faef9b5e1fece731e581abe3ee10d7221ab73c8d0229dc84fd90ee923fc1.jpg)
നാളെ സ്കൂള്‍ തുറക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഒരു കഴന്പുമില്ലാത്ത കുട്ടി വിശ്വാസങ്ങള്‍. അവയില്‍ ചിലത് ചുവടെ:
1.മയില്‍പ്പീലി പുസ്തകത്തില്‍ വച്ചാല്‍ പ്രസവിക്കും
2. വെളള അംബാസഡര്‍ കാര്‍ കണ്ടാല്‍ കറുത്ത കാക്കയെ കാണണം. എങ്കില്‍ മധുരപലഹാരം കിട്ടും
3. ഒറ്റമൈനയെ കണ്ടാല്‍ ദോഷം.
4. തുളസിയില ചൂടി സ്കൂളില്‍ പോയാല്‍ തല്ല് കിട്ടില്ല
5. ചാണകം ചവിട്ടിയാല്‍ പച്ചപ്പുല്ലില്‍ ചവിട്ടണം. അല്ലെങ്കില്‍ അടി കിട്ടും
6. ഞാങ്ങണപ്പുല്ലില്‍ (കൈമുറിയുന്ന പുല്ല്) ഒറ്റക്കെകൊണ്ട് കെട്ടിട്ടാല്‍ അടി കിട്ടില്ല
7. ഭക്ഷണം കഴിച്ച കൈ ഉടന്‍ കഴുകണം. ഇല്ലെങ്കില്‍ കല്യാണം വൈകും
8. കളളസത്യം ചെയ്താല്‍ കണ്ണുപൊട്ടും
9. പേനയും കീചെയിനും ഗിഫ്റ്റായി കൊടുത്താല്‍ സൌഹൃദം മുറിയും.
10. പച്ചപ്പുല്‍ച്ചാടിയെ കണ്ടാല്‍ ഭാഗ്യം. കാശ് കിട്ടും.