/kalakaumudi/media/post_banners/22bcb96abb4681047b25c0644236ae77df8d7333eaac7a51d1329b8e812f8d58.jpg)
നിത്യവുമുളളതും, ആഴ്ചയിലൊരിക്കല്‍ മാത്രം അനുഷ്ഠിച്ചുപോരുന്നവയും, വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കുന്നവയുമായ പൂജകളും ആചാരങ്ങളുമുളള ദേവസ്ഥാനമാണ് തിരുപ്പതി.
സുപ്രഭാതസേവ, തോമലസേവ, അര്‍ച്ചന, കല്യാണോത്സവം, ഡോലോത്സവം (ഊഞ്ഞാല്‍ സേവ), ആര്‍ജ്ജിത ബ്രഹ്മോത്സവം, ആര്‍ജ്ജിതവസന്തോത്സവം, സഹസ്രദീപാലങ്കാരസേവ, ഏകാന്തസേവ എന്നിവയാണ് നിത്യാചാരങ്ങള്‍.
വിശേഷപൂജ~തിങ്കളാഴ്ച , അഷ്ടദള പാദപത്മാരാധന~ചൊവ്വാഴ്ച, സഹസ്രകലശാഭിഷേകം~ ബുധനാഴ്ച, തൃപ്പാവാട സേവ~വ്യാഴാഴ്ച, നഗ്നപാദദര്‍ശനം വെള്ളിയാഴ്ച. ഈ ദിവസം (ഭഗവാന്‍റെ നഗ്നപാദങ്ങള്‍ ദര്‍ശിക്കാം. മറ്റ് ദിവസങ്ങളില്‍ പാദങ്ങള്‍ തുളസീപത്രങ്ങളാല്‍ പൊതിഞ്ഞിരിക്കും.)
ജ്യേഷ്ഠാഭിഷേകം, അണിവര്‍ അസ്ഥാനം , പവിത്രേത്സവം, കോവില്‍ ആല്‍വാര്‍ തിരുമഞ്ജനം എന്നിവയാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാരങ്ങള്‍