/kalakaumudi/media/post_banners/dd94680ba81238a306fbd584abe2612e6fe17f955afdb92efd15f89ed191554b.jpg)
തിരുപ്പതി ഭഗവാന്‍റെ ദര്‍ശനം ലഭിച്ചാല്‍ ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. ഒപ്പം വെങ്കടേശ സന്നിധിയില്‍ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അവിടെ നിന്നും ഒന്നും തന്നെ അനുവാദമില്ലാതെ എടുക്കാന്‍ പാടില്ല എന്നത് അതില്‍ മുഖ്യമാണ്. രണ്ടാമതായി ഭഗവാന്‍െറ ദര്‍ശനം കിട്ടി എന്നു പറയരുത്. പകരം ഭഗവാന്‍ ദര്‍ശനം തന്നു എന്നുവേണം പറയാന്‍. ക്ഷേത്രദര്‍ശനവേളയില്‍ നിരന്തരം "ഓം നമോ വെങ്കടേശായ" എന്ന് ജപിക്കണം. അതിവേഗം ഫലം തരുന്ന ദിവ്യമന്ത്രമാണിത്. ഭഗവാന്‍റെ രൂപം മനസ്സില്‍ ധ്യാനിച്ച് 108
തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാല്‍ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളില്‍ ഭക്തന്‍റെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം.
വെങ്കടേശ്വരഗായത്രി ജപിക്കുന്നതും ഉത്തമമാണ്.
" നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹീ തന്ന്വോ ശ്രീനിവാസപ്രചോദയാത്" എന്നാണ് വെങ്കിടേശ്വരഗായത്രി.