/kalakaumudi/media/post_banners/cdcffc952d8407d1cb5e1d6b7b455e27cc5abb866fdbebd11fb1428fdb7c0940.jpg)
ഇന്ന് ശ്രീകൃഷ്ണജയന്തി. മഹാവിഷ്ണുവിന്‍റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വാസുദേവരുടെയും ദേവകിയുടെയും മകനായി കംസന്‍റെ കാരാഗൃഹത്തില്‍ പിറന്ന ദിനം. ഭൂമിയെ അധര്‍മ്മികളുടെ പാപഭാരത്തില്‍ നിന്ന് മോചിപ്പിക്കാനുളള അവതാരപുരുഷന്‍ ജനിച്ചത് തടവറയിലാണ്. എന്നാല്‍ ജനിച്ച ഉടനെ തന്നെ കാരാഗൃഹവാതിലുകള്‍ തുറന്നു. അശരീരിപ്രകാരം വസുദേവര്‍ തന്‍റെ മകനെ ഒരു കൂടയ ിലാക്കി തലയില്‍ ചുമന്ന് കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ നടന്ന് അന്പാടിയിലേക്ക് തിരിച്ചു. മഴനനയാതെ നാഗരാജാവായ അനന്തന്‍ കൂടയ്ക്കുമുകളില്‍ പത്തിനിവര്‍ത്തി നിന്നു. കുതിച്ചൊഴുകുന്ന കാളിന്ദി വസുദേവര്‍ക്ക് വഴിമാറി. കാളിന്ദി കടന്ന് കണ്ണനെ അന്പാട ിയില്‍ നന്ദഗോപരെ ഏല്‍പിച്ചു. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ഭഗവാന്‍ ജനിച്ചത്. രോഹിണി നക്ഷത്രത്തില്‍. അതിനാല്‍ ശ്രീകൃഷ്ണജയന്തിയെ ജന്മാഷ്ടമിയെന്നും അഷ്ടമിരോഹിണിയെന്നും അറിയപ്പെടുന്നു.
ഇന്ത്യയിലാകമാനം ജന്മാഷ്ടമി ആഘോഷം നടക്കുന്നു. ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുന്നത് നന്നാണ്. സസ്യാഹാരവും ബ്രഹ്മചര്യവും പാലിച്ച് വ്രതമെടുത്ത് ഭജിച്ചാല്‍ ഭഗവത്പ്രീതി പ്രാപ്തമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
