ശ്രീരാമന്‍: സര്‍വ്വഗുണങ്ങളും തികഞ്ഞ പുരുഷോത്തമന്‍

ത്രിലോകങ്ങളിലും വച്ച് സര്‍വ്വ ഗുണങ്ങളും തികഞ്ഞ ഒരേ ഒരാള്‍ ശ്രീരാമനാണ്. ത്രിലോകജ്ഞാനിയായ നാരദമഹര്‍ഷിക്ക് പോലും പുരുഷോത്തമനായി മറ്റൊരാളെ കണ്ടെത്താനായില്ല.

author-image
subha Lekshmi b r
New Update
ശ്രീരാമന്‍: സര്‍വ്വഗുണങ്ങളും തികഞ്ഞ പുരുഷോത്തമന്‍

ത്രിലോകങ്ങളിലും വച്ച് സര്‍വ്വ ഗുണങ്ങളും തികഞ്ഞ ഒരേ ഒരാള്‍ ശ്രീരാമനാണ്. ത്രിലോകജ്ഞാനിയായ നാരദമഹര്‍ഷിക്ക് പോലും പുരുഷോത്തമനായി മറ്റൊരാളെ കണ്ടെത്താനായില്ല.

ഗാംഭീര്യത്തില്‍ സമുദ്രവും ധൈര്യത്തില്‍ ഹിമാലയവും വീര്യത്തില്‍ മഹാവിഷ്ണുവും മനോഹാരിതയില്‍ പൂര്‍ണ്ണ ചന്ദ്രനും കോപത്തില്‍ കാലാഗ്നിയും ക്ഷമയില്‍ ഭൂമാതാവും ത്യാഗത്തില്‍ കുബേരനും സത്യത്തില്‍ ധര്‍മദേവനും ശ്രീരാമചന്ദ്രന് തുല്യരാണെന്ന് പറയാം. ശ്രീരാമന്‍ എന്ന മഹാസാഗരത്തില്‍ ലയിച്ചു ചേരാനുള്ള മാര്‍ഗ്ഗമാണ് രാമായണപാരായണം.
രാമായണത്തെ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നവര്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരാകുന്നു. മാത്രമല്ല അവര്‍ക്ക് ജീവിതത്തില്‍ വേണ്ടതെല്ലാം നേടിയെടുക്കാനുളള കഴിവും രാമാനുഗ്രഹത്താലുണ്ടാകുന്നു.

Ramayanam Sriraman Naradarishi Valmiki