ശ്രീലളിതാപഞ്ചവിംശതി ജപം നടത്തിയാല്‍

കാമ്യമന്ത്രങ്ങളായി ലളിതാസഹസ്രനാമത്തെയും ലളിതാത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ടസാദ്ധ്യത്തിന് സഹായിക്കും. ഇത് ജപിക്കുമ്പോള്‍ മനസ് കൊണ്ട് പുഷ്പാര്‍ച്ചന ചെയ്യാം.

author-image
parvathyanoop
New Update
ശ്രീലളിതാപഞ്ചവിംശതി ജപം നടത്തിയാല്‍

ഏറ്റവും വിശിഷ്ടമായ ഒന്നാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങള്‍ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്.

ഈ നാമങ്ങള്‍ കൊണ്ട് ദേവിയെ സ്തുതിച്ചാല്‍ അഷ്ടസിദ്ധികളും മഹത്തായ യശസും സൗഭാഗ്യവും ഉണ്ടാകും. ഈ നാമങ്ങള്‍ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ശ്രീലളിതാപഞ്ചവിംശതി സ്തോത്രം.

കാമ്യമന്ത്രങ്ങളായി ലളിതാസഹസ്രനാമത്തെയും ലളിതാത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ടസാദ്ധ്യത്തിന് സഹായിക്കും. ഇത് ജപിക്കുമ്പോള്‍ മനസ് കൊണ്ട് പുഷ്പാര്‍ച്ചന ചെയ്യാം.

പൂജയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്. തൃക്കാര്‍ത്തിക ദിനത്തില്‍ ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നത് വിശേഷ ഫലസിദ്ധി നല്‍കും. ശ്രീ ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നതാണ് ഉത്തമം.

എല്ലാ വിധ കുടുംബ പ്രശ്‌നങ്ങളും ശ്രീലളിതാ പഞ്ചവിംശതിയുടെ നിത്യജപം തുടങ്ങുന്നതോടെ പരിഹരിക്കും.ശ്രീ ലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നതിന് മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ച ദിനങ്ങള്‍ ശ്രേഷ്ഠമാണ്.

ഇതില്‍ തന്നെ മലയാളമാസം ആദ്യം വരുന്ന വെള്ളി അതി വിശേഷമാണ്. ദേവിയെ ലളിതാ ത്രിപുര സുന്ദരീ ഭാവത്തില്‍ ഭജിക്കുന്നതിന് ഏറ്റവും നല്ലത് . തിരക്ക് കാരണം അത് എന്നും ജപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്.

കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയില്‍ തൊടുന്നത് നല്ലതാണ്.

ലളിതാ സഹസ്രനാമ ധ്യാനം

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് -
താരാനായകശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം
രക്തോല്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം
സര്‍വ്വസമ്പത്പ്രദാത്രീം.

സകുങ്കുമ വിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം
ശ്രീലളിതാ പഞ്ചവിംശതി സ്തോത്രം

ഓം സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീ തഥാ
ചക്രേശ്വരീ മഹാദേവി കാമേശീ പരമേശ്വരീ
കാമരാജ പ്രിയാ കാമകോടികാ ചക്രവര്‍ത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സര്‍വ്വ പാടലാ
കുലനാഥാമ്‌നായനാഥാ സര്‍വ്വാമ്‌നായനിവാസിനീ
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി:
സ്തൂവന്തി യേ മഹാഭാഗ്യാം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്ടൗ സിദ്ധിര്‍ മഹദ്യഥാ

ശ്രീലളിതാ പഞ്ചവിംശതി നാമാവലി

 

ഓം സിംഹാസനേശൈ്യ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജ്ഞൈ്യ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപനമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദരൈ്യ നമഃ
ഓം സുന്ദരൈ്യ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജ്ഞൈ്യ നമഃ
ഓം ചക്രണൈ്യ നമഃ
ഓം ചക്രേശ്വരൈ്യ നമഃ
ഓം മഹാദേവൈ്യ നമഃ
ഓം കാമേശൈ്യ നമഃ
ഓം പരമേശ്വരൈ്യ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവര്‍ത്തിനമഃ
ഓം കുലനാഥായൈ നമഃ
ഓം ആത്മനായനാഥായൈ നമഃ
ഓം സര്‍വാമ്‌നായനിവാസിനമഃ
ഓം ശൃംഗാരനായികായൈ നമഃ
ശ്രീ ലളിതാപഞ്ചവിംശതിനാമ സ്തോത്രം പൂര്‍ണ്ണം

Srilalithapanchavimsati