/kalakaumudi/media/post_banners/d957167425931db98f2c5eb1fed9fce9238dffc4575609b75dda0059d3f26d95.jpg)
കുഞ്ഞുങ്ങളുണ്ടാകാന്‍ പ്രശ്നങ്ങള്‍ നേരിടുന്ന ദന്പതിമാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഈയടുത്ത കാലത്ത് ഇത്തരത്തിലുളള പ്രശ്നങ്ങള്‍ക്ക് പ്രത്യേക ചികിത്സാവിഭാഗമുളള ഒരു ആശുപത്രിയില്‍ ചിലര്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി. ദന്പതിമാരിലൊരാള്‍ പറയുന്നു ആഗ്രഹിക്കാത്തവര്‍ക്ക് പെട്ടെന്ന് കുഞ്ഞുങ്ങളുണ്ടാകുന്നു. അതിനായി പ്രാര്‍ത്ഥനയും ചികിത്സയ ുമായി നടക്കുന്നരെ കുറേ വിഷമിപ്പിച്ച ശേഷമാണ് ഫലം തരിക.
മറുപടി ഇതാണ് . പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും അതിന്‍റേതായ ഫലമുണ്ട്. പ്രാര്‍ത്ഥന നമ്മില്‍ പോസിറ്റീവ് എനര്‍ജി ന ിറയ്ക്കും. അപ്പോള്‍ കുട്ടികളുണ്ടാവില്ലേ എന്ന ഭയവും ആശങ്കയും അകലും. മനസ്സില്‍ ശുഭപ്രതീക്ഷ നിറയും. ദന്പതിമാരില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചികിത്സകൊണ്ട് അത് മാറും. അപ്പോള്‍ കുട്ടികളുണ്ടാവും.
വൈദ്യശാസ്ത്രപരമായി പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ സുകുമാരഘൃതം വാങ്ങി ക്ഷേത്രത്തില്‍ കൊടുത്ത് 1008 ഉരു സന്താനഗോപാലമന്ത്രവും മൂന്ന് ഉരു പുരുഷസൂക്തവും ജപിച്ച് സേവിക്കുക.