/kalakaumudi/media/post_banners/b29c2e7b641c7842a1ad1cf70b64695a33feb0c7118d4b97653590623a0788e7.jpg)
വലംപിരിശംഖിന് എന്നും ആവശ്യക്കാരേറെയാണ്. മലര്‍ത്തി വയ്ക്കുന്പോള്‍ വായ ഭാഗം വലത്തോട്ട് തിരിഞ്ഞിരിക്കുന്ന ശംഖാണ് വലംപിരിശംഖ്. ഈ ശംഖില്‍ശ്രീ മഹാലക്ഷ്മി വസിക്കുന്നുവെന്നാണ് ഭാരതീയ വിശ്വാസം. അതിനാല്‍ ഇത്തരം ശംഖുകള്‍ വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ച് യഥാവിധി പൂജിച്ചാല്‍ ധനവും ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.
അന്പലങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതും വലംപിരി ശംഖാണ്. ഭാരതഖണ്ഡത്തിലെ സമുദ്രങ്ങളില്‍ മാത്രമാണ് ലക്ഷണമൊത്ത വലംപിരിശംഖുകള്‍ ലഭ്യമാകുക. ഇത് എണ്ണത്തില്‍ വളരെ കുറവുമാണ്.എന്നാല്‍ കന്പോളത്തില്‍ വലംപിരിശംഖുകള്‍ സുലഭമാണ്. കച്ചവടക്കാര്‍ ധനമോഹികളായ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്നു. ഇതിന് ചില ജ്യോതിഷികളുടെയോ അങ്ങനെ നടിക്കുന്നവരുടെയോ സഹായം തേടുന്നു. പലരും വലംപിരിശംഖെന്ന് പറഞ്ഞ് വലിയ വിലയ്ക്ക് വാങ്ങുന്നത് വ്യാജനെയാണ്. അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് വ്യാജശംഖുകളെത്തുന്നത്.