തത്ത്വമസി

അതു നീയാകുന്നു...ശബരിമലയിലെത്തുന്ന ഭക്തര്‍ പടികയറിയെത്തുന്പോള്‍ ആദ്യം കാണന്നത് ഈ ദര്‍ശനമാണ്. ശബരിമലയില്‍ ഭഗവാനും ഭക്തനും ഒന്നാണ്.

author-image
subha Lekshmi b r
New Update
തത്ത്വമസി

അതു നീയാകുന്നു...ശബരിമലയിലെത്തുന്ന ഭക്തര്‍ പടികയറിയെത്തുന്പോള്‍ ആദ്യം കാണന്നത് ഈ ദര്‍ശനമാണ്.ശബരിമലയില്‍ ഭഗവാനും ഭക്തനും ഒന്നാണ്. ചിട്ടയോടെ വ്രതാനുഷ്ഠാനങ്ങളിലൂടെ ശബരിമലയിലെത്തുന്ന ഓരോ ഭക്തനും അയ്യപ്പനാണ്.എന്നെ അന്വേഷിച്ചു നീ എങ്ങും അലയേണ്ട. ഞാന്‍ നിന്നോടുകൂടി നിന്നില്‍ തന്നെയുണ്ട്...അതാണ് തത്ത്വമസിയുടെ പൊരുള്‍. സത്കര്‍മ്മങ്ങളിലൂടെയും ശുഭചിന്തകളിലൂടെയുംനമ്മള്‍ നമ്മളെ അറിയുന്പോള്‍ നമുക്ക് ചുറ്റുമുളളവരെ വിശാലമായ മനസ്സോടെ കാണുന്പോള്‍ നാം ഭഗവാനെ അറിയുന്നു...കാണുന്നു.ലോകരക്ഷയ്ക്ക് അങ്ങനെ ഒരു മനസ്സും ചിന്തയുമാണ്
ഏവരും സ്വായത്തമാക്കേണ്ടത്.

tatwamasi sabarimala