/kalakaumudi/media/post_banners/a2b7dd1aea7ea8886463df768351ebd0e6ab5dde963ceb02e4f2d86071997026.jpg)
നിത്യവും പ്രഭാതത്തില്‍ സ്നാനാദികള്‍ കഴിച്ച് ക്ഷേത്രദര്‍ശനം നടത്തുന്ന പതിവ് നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് വിശേഷാവസരങ്ങളിലോ പ്രത്യേകദിനങ്ങളിലോ ആണ് പലരും ക്ഷേത്രദര്‍ശനം നടത്തുക. എന്നാല്‍ കേള്‍ക്കൂ, ക്ഷേത്രദര്‍ശനത്തിന് ഒരു വ്യക്തിയില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. ശാസ്ത്രീയമായിപറയുകയാണെങ്കില്‍ ശ്രീകോവിലിലെ തിളങ്ങുന്ന സ്വര്‍ണ്ണ, ഓട്, പിത്തള വിളക്കുകള്‍ വിഗ്രഹത്തിന്‍റെ പ്രഭാമണ്ഡപം, സ്വര്‍ണ്ണാഭരണങ്ങള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, പലവര്‍ണ്ണ പുഷ്പങ്ങള്‍ ഇവയെല്ളാം കണ്ണിലെ റെറ്റിനയ്ക്ക് കൂടുതല്‍ ചൈതന്യം പ്രദാനം ചെയ്യുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ സംഗീതാത്മകമായ മന്ത്രധ്വനി, മണിനാദം, വാദ്യമേളങ്ങള്‍, ശംഖ്, ഇടയ്ക്ക, സംഗ ീതാലാപനം ഇവ കര്‍ണ്ണത്തെയും ഉത്തേജിപ്പിക്കുന്നു. ഭസ്മം, കുങ്കുമം, ചന്ദനം, ചെവിയില്‍ ചൂടുന്ന ഔഷധ പുഷ്പങ്ങളും ഇലകളും ത്വക്കിനെയും സുഗന്ധപുഷ്പങ്ങള്‍, ഇലകള്‍, തിരി, കര്‍പ്പൂരം, സുഗന്ധംതൈലം, പനിനീര്‍ ഇവയില്‍നിന്നു വമിക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളെയും തൃമധുരം, തീര്‍ത്ഥം, നിവേദ്യം തുടങ്ങിയവ നാവിനേയും ചൈതന്യവത്താക്കുന്നു.
ഇപ്രകാരം കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലേക്കെത്തുന്ന പോസിറ്റീവ് ഊര്‍ജ്ജം ആ വ്യക്തിയുടെ ശരീരത്തിലും മനസ്സിലും നിറയുന്നു. നിത്യവും ഇത്തരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ഒരാളിലേക്കെത്തുന്പോള്‍ അത് അയാളുടെ ജീവിതത്തിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും.