/kalakaumudi/media/post_banners/9917bde271a4c5d64ad2e08adee1b45cbf720e1f1d7292810a52cfeb2c73a007.jpg)
ശബരിമല: മണ്ഡലകാലതീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നാളെ മണ്ഡലപൂജ. അതിനുമുന്നോടിയായി പൊന്നയ്യന് തങ്കഅങ്കി ചാര്‍ത്തിയുളള ദീപാരാധന ഇന്ന് നടക്കും.
തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 12.30ന് പന്പയിലെത്തി. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളും ഭക്തരും ചേര്‍ന്ന് സ്വീകരിച്ചു. മൂന്നുമണി വരെ പന്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും. പിന്നീട് അയ്യപ്പസേവാസംഘത്തിന്‍െറ എട്ടംഗസംഘം പന്പയില്‍നിന്ന് തങ്കയങ്കി ചുമന്ന് പൊലീസ് അകന്പടിയോടെ നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടംവഴി അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെവെച്ച് ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുനല്കിയ മാലകള്‍ ചാര്‍ത്തി പേടകങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുവരും.
സോപാനത്തെത്തുന്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. പിന്നീട് തങ്കയങ്കി ചാര്ത്തി ദീപാരാധന. 26~ന് വൈകീട്ട് നടയടയ്ക്കുന്നതുവരെ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ തൊഴാം. നാളെ രാവിലെ 11.04നും 11.40നും മധ്യേയാണ് മണ്ഡലപൂജ. ചടങ്ങുകള്‍ 10.15ന് ആരംഭിക്കും. മണ്ഡലപൂജ പൂര്ത്തിയാക്കി 26~ന് രാത്രി 11~ന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30~ന് വൈകീട്ട് അഞ്ചിന് തുറക്കും. ജനുവരി 14~നാണ് മകരവിളക്ക്. തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും കണ്ടു തൊഴാന്‍ സന്നിധാനത്തേക്കു ഭക്തരുടെ വന്‍ പ്രവാഹമാണ്. സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
