/kalakaumudi/media/post_banners/0549a7f67d348a83f9a1dd1735bbb9fac23b65bb7ce9ab801ea7f7acb1da69e1.jpg)
ത്രിമൂര്‍ത്തികളില്‍ ഏറ്റവും സൌമ്യനാണ് ശ്രീമഹാവിഷ്ണു. ക്ഷിപ്രകോപിയല്ല എന്നതുപോലെ തന്നെ ഭക്തനില്‍ പ്രസാദിക്കാനും അല്പം കാലതാമസം നേരിടും. മഹാവിഷ്ണുവിനെ വിളിക്കര ുത് പരീക്ഷിച്ച് വശംകെടുത്തുമെന്ന പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, അതു ശരിയല്ല. ഭഗവാന്‍ ഭക്തനില്‍ അത്ര പെട്ടെന്ന് പ്രസാദിക്കില്ല എന്നതു സത്യമാണ്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ പ്രസാദിച്ചാലും അത് ഫലത്തില്‍ നല്‍കില്ല.ഭക്തിയിലെ ആത്മാര്‍ത്ഥതയെ പരീക്ഷിക്കുകയും ചെയ്യും. എന്നാല്‍, ഏതു പ്രതിസന്ധിയിലും തന്നോടുളള ഭക്തിയില്‍ ഉറച്ചുനില്‍ ക്കുന്നവരില്‍ പ്രസാദിക്കുകയും സര്‍വ്വ അനുഗ്രഹങ്ങളും നല്‍കുകയും ചെയ്യും.
തുളസിയില തന്നെയാണ് ഭഗവാന് ഏറെ പ്രിയപ്പെട്ടത്. ഒരു തുളസിയില സമര്‍പ്പിച്ച് നിറഞ്ഞ ഭക്തിയോടെ പ്രാര്‍ത്ഥിച്ചാലും ഭഗവാന്‍ പ്രസാദിക്കും. പ്രസാദിച്ചു കഴിഞ്ഞാല്‍ ആ അനുഗ്രഹം അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ല. ചെറിയ തെറ്റുകള്‍ പോലും പൊറുത്ത് അനുഗ്രഹം തുടരും. ഏഴു തലമ ുറവരെ ആ അനുഗ്രഹം നിലനില്‍ക്കുമെന്നാണ് വിശ്വാസം.