/kalakaumudi/media/post_banners/d45afdbeac7065e265df36d3b4fd62ec0f73ee0b58f320b41e266972a4af086e.jpg)
വീട്ടില്‍ ഗണപതി വിഗ്രഹങ്ങള്‍ വയ്ക്കുന്നത് പതിവാണ്. എന്നാല്‍, ഓരോ വിഗ്രവും അവ നിര്‍മ്മിച്ചിരിക്കുന്ന വസ്തുവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനം നോക്കിവേണം വയ്ക്കുവാന്‍. തടി കൊണ്ടുളള ഗണേശവിഗ്രഹങ്ങള്‍ ഒരിക്കലും തെക്ക്കിഴക്ക് ദിശയില്‍ വയ്ക്കുവാന്‍ പാടില്ല.ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവയ്ക്കാണ് തടികൊണ്ടുളള വിഗ്രഹങ്ങള്‍ വയ്ക്കുന്നത്. ചെന്പു കൊണ്ടുളള വിഗ്രഹങ്ങള്‍ തെക്ക്പടിഞ്ഞാറ്, വടക്ക്കിഴക്ക് ദിശയില്‍ വയ്ക്കരുത്. സന്താനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കാണ് ചെന്പു ഗണപതി വിഗ്രഹങ്ങള്‍ വയ്ക്കുന്നത്. മണ്ണില്‍ തീര്‍ത്ത ഗണേശവിഗ്രഹങ്ങളെ ആരാധിച്ചാല്‍ തടസ്സങ്ങള്‍ അകലും. ഇവ ഒരിക്കലും പടിഞ്ഞാറ്, വടക്ക് ദിശകളില്‍ വയ്ക്കാന്‍ പാടില്ല. പിച്ചള കൊണ്ടുളള വിഗ്രഹങ്ങള്‍ ഐശ്വര്യദായകമാണ്. പക്ഷേ, വടക്ക്കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ വച്ചാല്‍ ദോഷമാണ്. അപ്പോള്‍ വെറുതെ വിഗ്രഹങ്ങള്‍ വാങ്ങി ഏതെങ്കിലും ദിശകളില്‍ വയ്ക്കരുത് . ശരിയായ സ്ഥാനത്തിരുന്നാലേ ശരിയായ ഫലം ലഭ്യമാകൂ.