/kalakaumudi/media/post_banners/c48fd626bfcb7b1ef1d8101e9db6e31a9e254efa980c28f343f7d6ae6cf1fd86.jpg)
ദശപൂഷ്പങ്ങളിലൊന്നാണ് ചെറൂള. ചെറൂള മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. മൂത്രാശയരോഗങ്ങള്‍ ശമിപ്പിക്കുവാനും ചെറൂള കഷായം നന്നാണ്. യമദേവനാണ് ചെറൂളയുടെ ദേവന്‍.
കയ്യുണ്യം
കയ്യോന്നി, ഭൃംഗരാജന്‍ എന്നൊക്കെ കയ്യുണ്യം അറിയപ്പെടുന്നു. ശിവനാണ് കയ്യുണ്യത്തിന്‍റെ ദേവന്‍. കയ്യുണ്യം മുടിയില്‍ ചൂടിയാല്‍ പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം. ഈ ചെടി നല്ലൊരു കേശ ഔഷധമാണ്. കയ്യുണ്യത്തിന്‍റെ നീര് എളെളണ്ണയില്‍ ചേര്‍ത്ത് കാച്ചി നിത്യവും ശിരസ്സില്‍ തേച്ച് കുളിച്ചാല്‍ ഓര്‍മ്മശക്തിക്കും കണ്ണിനും കേശവളര്‍ച്ചയ്ക്കും നന്നാണ്. മുടി കൊഴിച്ചിലിനും ഇത് ഉത്തമമാണ്.
കറുക
സൂര്യനാണ് കറുകയുടെ ദേവന്‍. ദുഃഖ, രോഗശാന്തിക്ക് ഉത്തമമെന്ന് വിശ്വാസം. കറുക നല്ലൊരു ഔഷധം കൂടിയാണ്. മുറിവുകളില്‍ നിന്ന് രക്തസ്രാവം തടയാന്‍ കറുക അരച്ചുകെട്ടണം. നാഡീബലം വര്‍ദ്ധിപ്പിക്കുന്നതിനും മാനസികരോഗശമനത്തിനും കറുക ഉത്തമം.
തിരുതാളി
ഒരു വളളിച്ചെടിയാണിത്. മഹാലക്ഷ്മിയാണ് ദേവത. ഈ ചെടിയുടെ വേരാണ് ഔഷധം. സ്്രതീകളിലെ വന്ധ്യതാ ചികിത്സക്കും തിരുതാളി ഉപയോഗിക്കുന്നു.
പൂവാംകുറുന്നില
ബ്രഹ്മാവാണ് ദേവന്‍. പുവാംകുരുന്നില ചൂടിയാല്‍ ദാരിദ്യ്രമകലും. ഇതു സമൂലം ഇടിച്ചുപിഴിഞ്ഞ് കഴിച്ചാല്‍ പനി പന്പ കടക്കും. സ്്രതീകളില് മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാനും നന്ന്.
വിഷ്ണുക്രാന്തി
കൃഷ്ണക്രാന്തിയെന്നും പേരുണ്ട്. മഹാവിഷ്ണുവാണ് ദേവന്‍. കഷായം വച്ചുകഴിച്ചാല്‍ പനി പന്പ കടക്കും. അമിതരക്തസ്രാവം, ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്കും ഉത്തമം