/kalakaumudi/media/post_banners/5de4ed34d8d928fff8b6a3731f440530ad0e243437b6ca04494f8bf0990d070b.jpg)
സംഹാരത്തിന്റെ ദേവനാണ് ശിവന്‍. ഹിമവാന്റെ പുത്രിയായ ദേവി പാര്‍വ്വതിയാണ് ഭഗവാന്‍ ശിവന്റെ പത്നി. ദേവന്മാരുടേയും ദേവനായാണ് ശിവ ഭഗവാനെ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവന്‍ ശിരസ്സില്‍ വഹിയ്ക്കുന്നു. ശിവന് കപര്‍ദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്റെ ശിരസ്സില്‍ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു.
നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവന്‍ തന്റെ പ്രധാന ആയുധമായ 'വിജയം' ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തില്‍ മനുഷ്യത്തലയോടുകള്‍ കോര്‍ത്തുണ്ടാക്കിയ മുണ്ഡമാലയാണുളളത്. ശിവന്‍ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവന്‍ രണ്ടു കൈയ്യുള്ള ദേവനായും എട്ടും പത്തും കൈകള്‍ ഉള്ള ദേവനായും അവതരിക്കപ്പെടാറുണ്ട്.
പാമ്പുകള്‍ ആഭരണമായി ശോഭിയ്ക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരാണ് ത്രിമൂര്‍ത്തികള്‍. ഭൈരവന്‍, ഭദ്രകാളി, വീരഭദ്രന്‍ എന്നിവരാണ് ഭൂതഗണങ്ങളില്‍ പ്രധാനികള്‍. ശിവന്റെ അനുചരന്‍മാരാണ് ഭൂതഗണങ്ങള്‍. ഗണപതി, സുബ്രഹ്മണ്യന്‍, ധര്‍മ്മശാസ്താവ് എന്നിവര്‍ പുത്രന്മാര്‍. ശ്രീ അയ്യപ്പന്‍, മണികണ്ഠന്‍ എന്നിവര്‍ ധര്‍മ്മശാസ്താവിന്റെ അവതാരങ്ങളാണെന്നാണ് സങ്കല്പം കടുംനീല നിറത്തിലുള്ള കഴുത്ത് മൂലം ശിവന്‍ നീലലോഹിതന്‍ എന്നും അറിയപ്പെടാറുണ്ട്.
പാര്‍വതി ഹൈന്ദവപുരാണങ്ങള്‍ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാര്‍വ്വതി. പര്‍വ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാര്‍വ്വതി എന്ന പേരു വന്നത്.ഗണപതി , സുബ്രമണ്യന്‍ എന്നിവര്‍ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ് പാര്‍വ്വതി. ആദിപരാശക്തിയുടെ പൂര്‍ണ്ണാവതാരവും സര്‍വ്വഗുണസമ്പന്നയും, സക്ഷാല്‍ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാര്‍വ്വതി. പരമശിവനെയും പാര്‍വ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു.
ലളിതാ സഹസ്രനാമത്തില്‍ ദുര്‍ഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപര്‍ണ്ണ, ശൈലപുത്രി, ഗൗരി, കര്‍ത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകള്‍ പാര്‍വ്വതിയുടേതായി പരാമര്‍ശിക്കുന്നുണ്ട്.
പാര്‍വ്വതി ദേവി വിവാഹം
പാര്‍വ്വതി ദേവി ശിവനെ തന്റെ ഭര്‍ത്താവായി കണക്കാക്കിയിരുന്നു. അവള്‍ വിവാഹം കഴിയ്ക്കുകയാണെങ്കില്‍ അത് ശിവനെയായിരിയ്ക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. മറുവശത്ത്, ദേവന്മാര്‍ക്കും ഇത് ആവശ്യമായിരുന്നു. പാര്‍വതിയെ വിവാഹം ചെയ്യാനുള്ള അവരുടെ ആഗ്രഹവും അവര്‍ ശിവ ഭഗവാനെ അറിയിച്ചു. എന്നാല്‍ ശിവ ഭഗവാന്‍ ഈ ആവശ്യം നിരസിക്കുകയും മൂന്നാമത്തെ കണ്ണുകൊണ്ട് ഭാസ്മമാക്കുകയും ചെയ്തു.
എന്നാല്‍ ഇതുകൊണ്ടൊന്നും പിന്തിരിയാതെ പാര്‍വതി കഠിനമായ തപസ്സ് ആരംഭിച്ചു.പാര്‍വ്വതി ദേവിയുടെ തപസ്സ് മൂന്ന് ലോകങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രകമ്പനം സൃഷ്ടിച്ചു. വലിയ പര്‍വതങ്ങള്‍ അലയാന്‍ തുടങ്ങി. ദേവന്‍മാര്‍ സഹായത്തിനായി ശിവനെ സമീപിച്ചു. ശിവന്‍ പാര്‍വതിയുടെ തപസ്സില്‍ സംതൃപ്തനായി അവള്‍ക്ക് പ്രത്യക്ഷപ്പെടുകയും ഒരു രാജകുമാരനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്നോടൊപ്പം ഉണ്ടായിരിക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്നെ ഭര്‍ത്താവായി സ്വീകരിച്ചതായി മാതാ പാര്‍വതി പറഞ്ഞു. മറ്റാരെയും വിവാഹം കഴിക്കുകയില്ല എന്നും അറിയിച്ചു. പാര്‍വതിയുടെ ഈ അനന്തമായ സ്‌നേഹം കണ്ട് ശിവന്‍ വിവാഹത്തിന് സമ്മതിച്ചു.പാര്‍വതിയെ വിവാഹം കഴിക്കാന്‍ ശിവന്‍ എത്തിയപ്പോള്‍, ഭൂതഗണങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശിവനെ ഭക്തിയോടെ അലങ്കരിച്ചു. അസ്ഥികളുടെ മാല ധരിച്ചു. ഈ വരവില്‍ ് പാര്‍വതിയുടെ അമ്മ അത്ഭുതപ്പെട്ടു.
മകളെ വിവാഹം കഴിച്ചു നല്‍കാന്‍ അവര്‍ വിസമ്മതിച്ചു.ശിവന്റെ ഈ രൂപം കണ്ട് പാര്‍വതി വിവാഹ പാരമ്പര്യമനുസരിച്ച് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം, പാര്‍വതി ദേവിയുടെയും ശിവഭാഗവാന്റെയും വിവാഹം സ്രഷ്ടാവായ ബ്രഹ്മാവിന്റെ സാന്നിധ്യത്തില്‍ നടന്നു. പുരാണമനുസരിച്ച്, ശിവന്റെയും പാര്‍വതിയുടെയും വിവാഹ തീയതിയെ മഹാശിവരാത്രി എന്നാണ് വിളിച്ചിരുന്നത്.