/kalakaumudi/media/post_banners/b713132431cd1589eb8a621317a5b9842ce7225d2b8a5ae99c74335660bbebcb.jpg)
അനന്തപുരി ക്ഷേത്രങ്ങളാല്‍ സന്പന്നമാണ്. വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അതില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സന്നിധിയാണ് തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം. കേരളത്തിന്‍റെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന ശ്രീ പരശുരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കരമനയാറും പാര്‍വ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്താണ് തിരുവല്ളം ക്ഷേത്രമുള്ളത്. കഴക്കൂട്ടം ~കോവളം ബൈപ്പാസ് റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തന്‍റെ പിതാവിന്‍െറ ആആജ്ഞയനുസരിച്ചു മാതാവിനെ വധിച്ച പരശുരാമന്‍ ആ പാപത്തിനായുള്ള മോചനത്തിനായി ഭഗവാന്‍ പരമശിവനെ പ്രാര്‍ത്ഥിക്കുകയും ഭഗവാന്‍റെ നിര്‍ദ്ദേശപ്രകാരം കരമാനയാറിന്‍റെ തീരത്തുള്ള ഈ സ്ഥലത്തു വന്നു ബലിതര്‍പ്പണം നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. 12,13 നൂറ്റാണ്ടുകളില്‍ ചേരരാജാവായിരുന്ന അതിയാമന്‍ പെരുമാളാണു ക്ഷേത്രം പണികഴിപ്പിച്ചത്. ജഗദ്ഗുരു ആദി ശങ്കരാചാര്യരും ഈ ക്ഷേത്രം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍െറ മാതാവിന്‍റെ മോക്ഷപ്രാപ്തിക്കായി ഇവിടെ ബലിതര്‍പ്പണം നടത്തിയെന്നും ഐതിഹ്യങ്ങള്‍ പറയുന്നു. ശങ്കരാചാര്യരാണ് പ്രതിഷ്ഠ നടത്തിയതെന്നും അതല്ല വില്വമംഗലം സ്വാമിയാരാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു.
പിതൃതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളില്‍ ഏറെ പേരുകേട്ടതാണ് തിരുവല്ളം പരശുരാമ ക്ഷേത്രം. സംസ്ഥാനത്തെ ഏക പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇന്ത്യയില്‍ തന്നെ ക്ഷേത്രത്തിനകത്ത് ബലിതര്‍പ്പണം നടത്തുന്നത് ഈ സന്നിധിയില്‍ മാത്രമാണ്. 1400 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് തിരുവല്ളം പരശുരാമസ്വാമി ക്ഷേത്രം.