/kalakaumudi/media/post_banners/231188772e0c33fd02f8c6df2edf17e44df2cbbcdad464f6e6f923a6d9d4cc24.jpg)
നാളിനൊപ്പം തിഥിയും കരണവുമൊക്കെ ഒത്തുവരുന്പോഴോ നന്മകള്‍ പ്രാപ്തമാകും ദോഷങ്ങള്‍ക്കും ഇത് ബാധകമാണ്. ഒരു നാളിന് മാത്രമായി ദോഷമില്ല. ഉദാഹരണത്തിന് ആയില്യം നാളില്‍ ജനിച്ച സ്ത്രീക്ക് വിവിധ ദോഷങ്ങള്‍ പറയുന്നുണ്ട്. ഇതൊക്കെ പൊതുവായ ധാരണകളാണ്. എന്നാല്‍ ആയില്യവും പ്രത്യേക ദിനവും തിഥിയും കരണവും കൂറുമൊക്കെ ചേര്‍ന്നുവരുന്പോഴേ ചില ദോഷങ്ങളെങ്കിലും സംഭവിക്കാന്‍ സാധ്യതയുളളു. എന്നാല്‍ ക്ഷിപ്രകോപം ഈ നക്ഷത്രക്കാരുടെ പൊതുവായ ഗുണമാണ്. അതുപോലെ തന്നെ ഇവര്‍ തണുക്കുകയും ചെയ്യും. നക്ഷത്രഫലങ്ങള്‍ മിക്കവാറും എല്ലാവര്‍ക്കുമറിയാം. ഇനി തിഥികളുടെ ഫലമറിയാം. പ്രഥമ തിഥിയില്‍ ജനിക്കുന്നവര്‍ ദേവപൂജയില്‍ താല്പര്യമുളളവരും ശില്പശാസ്ത്രത്തില്‍ സമര്‍ത്ഥനുമായിരിക്കും. ഇവര്‍ കലാകാരന്മാരുമായിരിക്കും. ദ്വിതീയ തിഥിയില്‍ ജനിച്ചാല്‍ ദയാലുക്കളും പാരന്പര്യസ്വത്തുളളവരും ശത്രുക്കളെ ഇല്ലാതാക്കുന്നവരുമായിരിക്കും. ത്രിതീയയില്‍ ജനിക്കുന്നവര്‍ ധനവാന്മാരും സത്സ്വഭാവിയും വിദ്വാന്മാരുമായിരിക്കും.