/kalakaumudi/media/post_banners/26b6d60028298b69904037cacd8d9ddd2a3ff7069e8fc4c6864c48970421aaa9.jpg)
ബുധനാണ് ആയില്യത്തിന്‍റെ നക്ഷത്രാധിപന്‍. അതുകൊണ്ടുതന്നെ ബുധന്‍റെ സ്ത്രോത്രങ്ങളും മന്ത്രങ്ങളും പതിവായി ജപിക്കുന്നത് ദോഷങ്ങളകറ്റും. ബുധനാഴ്ചകളില്‍ വ്രതശുദ്ധിയോടെ ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമം. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കണം. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഉത്തമമാണ്. പച്ച, വെള്ള എന്നീ നിറങ്ങളാണ് ഇവര്‍ക്ക് നല്ലത്. ആയില്യം നക്ഷത്രത്തിന്‍െറ ദേവത സര്‍പ്പങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാര്‍ സര്‍പ്പഭജനം നടത്തേണ്ടത് ആവശ്യമാണ്. ക്ഷേത്രദര്‍ശനം നടത്തുന്പോള്‍ നാഗദൈവങ്ങള്‍ക്ക് എണ്ണ, മഞ്ഞള്‍പ്പൊടി തുടങ്ങിയവ സമര്‍പ്പിക്കുന്നത് നന്ന്.