/kalakaumudi/media/post_banners/9065b6b575ecfdc359ff3520d4ac791c19eecbbfdba3ad099c591f68d99569f9.jpg)
ചതുര്‍ത്ഥി തിഥിയില്‍ ജനിക്കുന്നവര്‍ ശാഠ്യക്കാരായിരിക്കും. ഇവര്‍ക്ക് പല കാര്യങ്ങളിലും വിഘ്നം നേരിടാം. ആയതിനാല്‍ പരിഹാരങ്ങള്‍ ചെയ്യണം. ഇഷ്ടദേവതയെയും പരദേവതയെയും പ്രാര്‍ത്ഥിക്കണം. പഞ്ചമിയില്‍ ജനിച്ചാല്‍ സൌഭാഗ്യമാണ് ഫലം. ഇവര്‍ ചമയത്തില്‍ തല്പരരായിരിക്കും. ഷഷ്ഠി തിഥിയില്‍ ജനിക്കുന്നവര്‍ ജ്ഞാനികളായിരിക്കും. ഇവര്‍ വിദ്യയില്‍ മികവ് തെള ിയിക്കും. ഇവര്‍ ദേവപൂജയില്‍ താല്പര്യമുളളവരും ഭൃത്യസന്പത്തുളളവരുമായിരിക്കും.സപ്തമി തിഥിയില്‍ ജനിക്കുന്നവര്‍ പ്രഭുക്കളായിരിക്കും. കഫദോഷം അലട്ടാനും സാധ്യതയുണ്ട്.