/kalakaumudi/media/post_banners/6fc42646e7fe41420c73287868f6d90b899953f87e011ac2a0a70eba4597a90d.jpg)
തൊഴിലില്‍ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ നിരന്തരം ശല്യം ചെയ്യും. ഇടയ്ക്കിടെയുള്ള യാത്രകള്‍ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കും. സാന്പത്തിക നേട്ടം. സ്വത്ത്
ക്രയവിക്രയം ചെയ്യും. ബന്ധുക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ വിഷമിക്കും. ചിങ്ങത്തില്‍ തൊഴില്‍ സ്ഥലത്ത് സ്ത്രീകളുമായി കലഹം ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥലം മാറ്റം. കന്നിയില്‍ സ്വപ്രവൃത്തികള്‍ നിര്‍ഭയത്തോടുകൂടി ചെയ്യും. ഭാര്യയുടെ സഹായത്താല്‍ മാനസികോല്ളാസം വീണ്ടെടുക്കും. അപ്രതീക്ഷിതമായി ആപത്തുകള്‍ ഉണ്ടാകും. തുലാത്തില്‍ ഉദ്യോഗത്തില്‍ ശോഭിക്കുകയും ഉന്നതരുടെ പ്രശംസ നേടുകയും ചെയ്യും. സാന്പത്തിക ഉയര്‍ച്ചയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം.
വൃശ്ചികത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനാദികള്‍ ലഭിക്കും. ആരോഗ്യം തൃപ്തികരമാകും. കുടുംബത്തിലേയ്ക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കും.
ധനുവില്‍ സാന്പത്തികനഷ്ടം ഉണ്ടാകും. ബന്ധുക്കളുടെ വിരോധം സന്പാദിക്കും. പനി പിടിപെട്ടും. മകരത്തില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ നിയമലംഘനം നടത്തിയതിന് ശിക്ഷണ നടപടികള്‍
നേരിടും. സാന്പത്തികമായി നന്നേ ബുദ്ധിമുട്ടും. അപകടസാദ്ധ്യത ശ്രദ്ധിക്കണം. കുംഭത്തില്‍ സ്ത്രീകളാല്‍ വഞ്ചിതനാകും. ശത്രുഭയത്താല്‍ മനോനില തകരാറിലാകും. ഉദ്യോഗത്തില്‍
സ്ഥാനനഷ്ടം. ബന്ധുക്കളും ശത്രുക്കളാകും. മീനത്തില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടും ലഭിക്കും. സാന്പത്തികനേട്ടം. ഗൃഹത്തില്‍ സന്തോഷം. ശത്രുക്കളുടെ മേല്‍വിജയം നേടും. മേടത്തില്‍
ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. സാന്പത്തികലാഭം ശത്രുക്കള്‍ ശത്രുത വെടിഞ്ഞ് സഹായത്തിന് വരും. ഇടവത്തില്‍ ആഗ്രഹം സഫലമാകും. മാനസികോല്ളാസം കൂടുതലായി
അനുഭവിക്കും. ബന്ധുക്കള്‍ക്കും സന്താനങ്ങള്‍ക്കും ഉണ്ടാകുന്ന അഭിവൃദ്ധിയില്‍ ആനന്ദിക്കും. ആരോഗ്യസ്ഥിതി മോശമാകും. പുരുഷന്മാര്‍ക്ക് വൃക്കരോഗവും സ്ത്രീകള്‍ക്ക് ഗര്‍ഭാശയ രോഗവും ഉണ്ടാകാന്‍ യോഗമുണ്ട്. വിവാഹിതരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിശ്ചയിച്ചുറപ്പിക്കാന്‍ കഴിയും. മിഥുനത്തില്‍ ഭാര്യയുമായി കലഹിക്കും. കുടുംബത്തില്‍ അസ്വസ്ഥത. പൊതുപ്രവര്‍ത്തകര്‍ജനവിരോധം നേടും. സ്ത്രീകള്‍ക്ക് ആഭരണം നഷ്ടപ്പെടാന്‍ യോഗം. കര്‍ക്കടകത്തില്‍ സാന്പത്തികമോ ഭൂമിനഷ്ടമോ സംഭവിക്കും. മാനഹാനി വരാതെ സൂക്ഷിക്കണം. രക്തസമ്മര്‍ദ്ദംസംബന്ധിച്ച രോഗത്താല്‍ മനോനില മോശമാകും. പരിഹാരം: പൂരാടം നാളില്‍ മഹാദേവന് ജലധാരയും അര്‍ച്ചനയും അരയാലിന് 11 പ്രദക്ഷിണം വച്ച് ശിവപഞ്ചാക്ഷരി ജപിക്കണം. മാസത്തില്‍ ഒരു ശനിയാഴ്ച ശാസ്താവിന് നെയ്
വിളക്ക്, ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും വഴിപാടായി സമര്‍പ്പിക്കണം.