/kalakaumudi/media/post_banners/7fe04f4ad19986ca7a0723b05fed9e83e7e6bbac0582434f5fe54300d2a194e6.jpg)
പലപ്പോഴും വീട് വിട്ട് താമസിക്കേണ്ടി വരും. ചെലവ് കൂടിയിരിക്കും. വീട്, ഭൂമി, വാഹനം എന്നിവയ്ക്ക് നഷ്ടം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. പൊലീസ് പട്ടാളം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ഇടയ്ക്കിടെ യാത്രകള്‍ ചെയ്യേണ്ടതായും വരും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ തടസ്സങ്ങളും ഉണ്ടാകും. ചിങ്ങത്തില്‍ ധനപരമായ ഉയര്‍ച്ചയും കുടുംബത്തില്‍ സുഖവും സ്വസ്ഥതയും ഉണ്ടാകും. കുടുംബസ്വത്ത് കിട്ടാനിടവരും. വാഗ്ദാനങ്ങള്‍ പാലിക്കും. ഭൃത്യന്മാരാല്‍ വഞ്ചിതരാകും. വിഷയസുഖത്തില്‍ താല്പര്യം കൂടും. കന്നിയില്‍ സാന്പത്തികനേട്ടമുണ്ടാകും. ഭാര്യയുടെ പ്രേരണയാല്‍ അന്യരെ സഹായിക്കും. ശത്രുഭയം ഉണ്ടാകും. പനി പിടിപെടും.സന്താനങ്ങളെക്കൊണ്ട്ദുഃഖം അനുഭവിക്കും. തുലാത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പദവികള്‍ നഷ്ടപ്പെടും. പലവിധ ചിന്തകളാല്‍ മനസ്സ് കലുഷിതമാകും. സന്താനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ജ്വരം പിടിപെടും. വൃശ്ചികത്തില്‍ സാന്പത്തിക നേട്ടമുണ്ടാകും. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നിമിത്തം വിഷമിക്കും. മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ട്. കലാകാരന്മാര്‍ക്ക് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. ധനുവില്‍ നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരിച്ച് കിട്ടും. സാന്പത്തിക നേട്ടം ഉണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും. വീട് വാങ്ങാന്‍ സാധിക്കും. വീട് മോടിപിടിപ്പിക്കും. മകരമാസം ലോഹവ്യാപാരവുമായി ബന്ധമുള്ളവര്‍ക്ക് വ്യാപാര പുഷ്ടിക്കും ധനാഗമനത്തില്‍ യോഗവുമുണ്ട്. അടിയ്ക്കടി യാത്ര ചെയ്യേണ്ടിവരും. ഭാര്യയുമായി അകന്നു കഴിയും. ഉദരസംബന്ധ രോഗത്താല്‍ ബുദ്ധിമുട്ടും. കുംഭത്തില്‍ സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന അഭിവൃദ്ധിയില്‍ സന്തോഷിക്കും. സ്ത്രീകളുടെ സഹായത്താല്‍ സാന്പത്തികനില മെച്ചപ്പെടും. എഴുത്തുകാര്‍ക്ക് അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാകും. വാഹനം സ്വന്തമാക്കാന്‍ സാധിക്കും. മീനത്തില്‍ ശത്രുക്കളുടെമേല്‍ വിജയം നേടും. ശാരിരികാസ്വാസ്ഥ്യങ്ങള്‍ മാറി കിട്ടും. അനാവശ്യ ചിന്തകളില്‍ നിന്നും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തും. കച്ചവടക്കാര്‍ക്കും ലാഭം കൂടുതല്‍ ഉണ്ടാകും. മേടത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. സാന്പത്തികനഷ്ടം ഉണ്ടാകും. ഉദരരോഗത്താല്‍ ബുദ്ധിമുട്ടും. അപഥസഞ്ചാരത്താല്‍ ബുദ്ധിമുട്ടും. ഇടവത്തില്‍ മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യും. തൊഴില്‍ രംഗത്ത് തടസ്സങ്ങളുണ്ടാകും. പരസ്ത്രീകളില്‍ തല്പരനും തന്മൂലം ശാരീരികക്ഷതവും മാനഹാനിയും അനുഭവിക്കും. മിഥുനത്തില്‍ അന്യരുടെ കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിയ്ക്കും. ഐശ്വര്യ പൂര്‍ണ്ണവും ഗുണപരവുമായ അവസ്ഥകള്‍ ഉണ്ടാകും. വൈദ്യവൃത്തിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാകുന്നു. കര്‍ക്കടകത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും സംഘടനാപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനങ്ങള്‍ ലഭിക്കും. ആരോഗ്യനില മെച്ചപ്പെടും. സാന്പത്തികനേട്ടവും ഭൂമി വാങ്ങുന്നതിനും സാധിക്കും.
പരിഹാരം: ശനിയാഴ്ചതോറും ശനൈശ്ചരന് അര്‍ച്ചനയും ധര്‍മ്മശാസ്താക്ഷേത്ര സന്ദര്‍ശനം നടത്തുകയും ചെയ്യുക. ശബരിമല ശ്രീധര്‍മ്മശാസ്താവിന് മണ്ഡലകാലത്ത് ഒരു നെയ്ത്തേങ്ങ സമര്‍പ്പിക്കുക. ദിനവും വിഷ്ണു അഷ്ടോത്തരം ഒരു പ്രാവശ്യം ജപിക്കുക. ജന്മദിനത്തില്‍ 11 പേര്‍ക്ക് അന്നദാനം നടത്തുക.