/kalakaumudi/media/post_banners/10e4272021ce28b639b785083ea4b68714c1f32079093ef146911af9bf38745b.jpg)
രോഹിണി നക്ഷത്രക്കാര്‍ക്ക് മീനമാസം വരെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അതിനുശേഷം പൊതുവെ അനുകൂലാനുഭവങ്ങളും ഉണ്ടാകും. ആദ്യപകുതിയില്‍ സാന്പത്തിക നഷ്ടവും ദ്രവ്യനഷ്ടവും ബന്ധുക്കള്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. സന്താനങ്ങളുമായി കലഹിക്കുക. ശാരീരികാസ്വസ്ഥതകളും കാല്‍മുട്ടുകള്‍ക്ക് വേദനയും വാതസംബന്ധരോഗങ്ങളും ഉണ്ടാകും. രണ്ടാംപകുതിയില്‍ ഗുണഫലങ്ങള്‍ അനുഭവപ്പെടും. സന്താനങ്ങള്‍ക്കോ സന്താനങ്ങളെക്കൊണ്ടോ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഉല്ളാസയാത്രകളിലും മംഗളകര്‍മ്മകാര്യങ്ങളിലും പങ്കെടുക്കും. കളത്രവുമായി സ്നേഹത്തോടു കൂടി വര്‍ത്തിക്കും. പ്രതീക്ഷകള്‍ പലതും നിറവേറ്റാന്‍ കഴിയും. ചിങ്ങത്തില്‍ ഭാര്യയുമായി അകന്നു കഴിയേണ്ടി വരും. ശത്രുക്കളില്‍ നിന്നും അനിഷ്ടകരമായ ഇടപെടലുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് തടസ്സം. കന്നിയില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ കുറയും. സാന്പത്തിക നഷ്ടം ഉണ്ടാകും. അപഥസഞ്ചാരയോഗം കാണുന്നു. തുലാത്തില്‍ ശത്രുക്കളുടെ മേല്‍ വിജയം നേടും. രോഗാവസ്ഥയിലായിരുന്നവര്‍ക്ക് രോഗശമനമുണ്ടാകും. വിവാഹാലോചന നടത്തുന്നവര്‍ക്ക് വിവാഹം ഉറപ്പിക്കാന്‍ സാധിക്കും. വൃശ്ചിത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നതരുടെ വിദ്വേഷത്തിനിരയാകും. ഭൂമിക്രയവിക്രയം ചെയ്യും. ക്രൂരപ്രവര്‍ത്തികളില്‍ താല്പര്യം കൂടും. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് വിരോധം സന്പാദിക്കും. ധനുവില്‍ നിയമപ്രശ്നങ്ങളില്‍ ഇടപെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. ധനനഷ്ടവും മാനഹാനിയും കരുതിയിരിക്കുന്നതു നന്ന്. മകരത്തില്‍ സന്താനങ്ങളെ കൊണ്ട് സന്തോഷം അനുഭവിക്കുകയോ സന്താനമില്ളാത്തവര്‍ക്ക് സന്താനലബ്ധിയുണ്ടാകുകയോ ചെയ്യും. അപ്രതീക്ഷിതമായി സന്പത്ത് ലഭിക്കും. ഭാര്യയുമായി കാരണമില്ളാതെ കലഹിക്കും. കുംഭത്തില്‍ ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ഉന്നതരുടെ പ്രശംസയും നേടും. സ്വപ്രയത്നം കൊണ്ട് എല്ളാവരേയും തനിക്കനുകൂലമാക്കാന്‍ സാധിക്കും. സഹോദരസ്ഥാനീയരുമായി കലഹിക്കുകയോ അവരുടെ വേര്‍പാടില്‍ ദു:ഖിക്കുകയോ ചെയ്യും. മീനത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. ഉദ്യോഗത്തില്‍ ഉന്നതിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. മേടത്തില്‍ സന്താനങ്ങളുടെ ഉന്നതിയില്‍ സന്തോഷിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭാര്യയുമായി സ്നേഹത്തോടുകൂടി കഴിയും. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ളാം അനുകൂല ഫലമുണ്ടാക്കും. സാന്പത്തിക നഷ്ടവും ബന്ധുവിരോധവും ഉണ്ടാകാതെ സൂക്ഷിക്കുക. ഇടവത്തില്‍ മുന്‍കോപത്താലും വാക്ദോഷത്താലും ശത്രുത ക്ഷണിച്ചുവരുത്തും. ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കൃഷിക്കാര്‍ക്ക് കൃഷിയില്‍ നഷ്ടമുണ്ടാകും. ശിരോസംബന്ധരോഗങ്ങള്‍ പിടിപെടും. മിഥുനത്തില്‍ മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തും. വഞ്ചിതനാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂസ്വത്ത് അന്യാധീനപ്പെടാന്‍ ഇടവരും. അപ്രതീക്ഷിതമ ധനലബ്ധി. കര്‍ക്കടകമാസം ശത്രുക്കളും മിത്രങ്ങളാകും. കുടുംബസ്വത്ത് ലഭിക്കും. സഹോദരങ്ങളുടെ സഹായം ലഭിക്കും. സാന്പത്തികലബ്ധിയുണ്ടാകും. ആഡംബരം കാണിക്കും.
പരിഹാരം: രോഹിണിനക്ഷത്ര ദിവസം ദുര്‍ഗ്ഗാദേവിയ്ക്ക് കുങ്കുമാഭിഷേകവും ശ്രീകൃഷ്ണന് തൃക്കൈവെണ്ണയും സമര്‍പ്പിക്കുക. ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും അഭിഷേകം ചെയ്യുക.