കിഴക്ക് വിസ്തൃതമാകണം; പടിഞ്ഞാറില്‍ കുഴപ്പം പാടില്ല

കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇവ മഹാദിക്കുകളാണ്. മഹാദിക്കുകളില്‍ ഏത് ദര്‍ശനമാക്കിയും ഗൃഹം നിര്‍മ്മിക്കാം. പക്ഷേ കിഴക്ക് ദിക്കിനോടാണ് പലര്‍ക്കും പ്രിയം. തെക്കിനോട് ഒരു തരം ഭയവുമുണ്ട്. ആ ഭയം അനാവശ്യമാണെന്നാണ് വാസ്തുആചാര്യന്മാര്‍ പറയുന്നത്.

author-image
SUBHALEKSHMI B R
New Update
കിഴക്ക് വിസ്തൃതമാകണം; പടിഞ്ഞാറില്‍ കുഴപ്പം പാടില്ല

കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇവ മഹാദിക്കുകളാണ്. മഹാദിക്കുകളില്‍ ഏത് ദര്‍ശനമാക്കിയും ഗൃഹം നിര്‍മ്മിക്കാം. പക്ഷേ കിഴക്ക് ദിക്കിനോടാണ് പലര്‍ക്കും പ്രിയം. തെക്കിനോട് ഒരു തരം ഭയവുമുണ്ട്. ആ ഭയം അനാവശ്യമാണെന്നാണ് വാസ്തുആചാര്യന്മാര്‍ പറയുന്നത്.

കിഴക്ക് ദര്‍ശനമായി വീടുവയ്ക്കുന്നത് വളരെ നല്ലതാണ്. കിഴക്ക് ദിക്കിലൂടെയാണ് ദിനത്തിലെ ആദ്യപ്രകാശകിരണങ്ങള്‍ പ്രവേശിക്കുന്നത്. ഭവനത്തിലേക്ക് മാത്രമല്ല മനുഷ്യമനസ്സിലേക്കും പോസിറ്റീവ് രശ്മികള്‍ പ്രവേശിക്കുന്നത് ഈ ദിക്കില്‍ നിന്നാണ്. കിഴക്കുദര്‍ശനമായുളള ഭവനത്തിന്‍റെ മുന്‍ഭാഗത്തിന് വിസ്തൃതി വേണം. ദിക്കിനെ അവഗണിച്ചാല്‍ ധനനാശമാണ് ഫലം.

അതുപോലെ തന്നെ പടിഞ്ഞാറുദര്‍ശനമായി വീടുനിര്‍മ്മിക്കുന്നവര്‍ ആ ദിക്കിന്‍റെ മഹത്വം മനസ്സിലാക്കിവേണം നിര്‍മ്മാണം നടത്താന്‍. വരുണഭഗവാനാണ് ആ ദിക്കിന്‍റെ അധിപന്‍. അതുകൊണ്ടുതന്നെ പടിഞ്ഞാറ് ദര്‍ശനമായുളള ഭവനത്തില്‍ താമസിക്കുന്നവരെ സ്വാധീനിക്കുക എളുപ്പമല്ല. ദിക്കിനെ അവഗണിച്ചാല്‍ താമസക്കാര്‍ക്ക് കുപ്രസിദ്ധിയാണ് ഫലം

Vasthu house Kerala directions lordvaruna