/kalakaumudi/media/post_banners/197238f3832390c88f9c45ad30d97582cd829b4605b26fdd9e783bd5e52b4c33.jpg)
ശബരിമല: മകരജ്യോതിദര്‍ശനപുണ്യം തേടി സന്നിധാനത്തും പരിസരത്തും ഭക്തലക്ഷങ്ങള്‍ തന്പടിച്ചു തുടങ്ങി.മകരജ്യോതി കണ്ടു തൊഴാന്‍ അയ്യപ്പന്‍റെപൂങ്കാവനത്തില്‍ പര്‍ണ്ണശാലകള്‍ കെട്ടി തീര്‍ഥാടകര്‍ തന്പടിച്ചു തുടങ്ങി. ഭക്തരുടെ വന്‍ ഒഴുക്കാണ് ഞായറാഴ്ച മുതല്‍ ദൃശ്യമാകുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും നടത്തിയ തീര്‍ഥാടകരിലേറെയും മലയിറങ്ങുന്നില്ള. വിരിവയ്ക്കാന്‍ സ്ഥലം തേടി ഏറെ പേരും പാണ്ടിത്താവളത്തിലേക്കു കയറുകയാണ്. മരങ്ങളുടെ തടസമില്ളാതെയും വലിയ വെയില്‍ കൊള്ളാതെയും ജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ളാം തീര്‍ഥാടകസംഘങ്ങള്‍ വിരിവച്ചുകഴിഞ്ഞു.
വിവിധ പണികള്‍ക്കായി ദേവസ്വം ബോര്‍ഡ് ഇറക്കി സൂക്ഷിച്ചതും ഉപേക്ഷിച്ചിരുന്നതുമായ കന്പികളും കഴകളുമെടുത്താണ് തീര്‍ഥാടകര്‍ പര്‍ണ്ണശാലകള്‍ കെട്ടിയത്. കാട്ടില്‍ ഒടിഞ്ഞു വീണു കിടക്കുന്ന മരങ്ങളുടെ കന്പുകള്‍ വെട്ടിയെടുത്ത് കുടിലുകള്‍ കെട്ടുന്നവരുമുണ്ട്. കുടിലുകള്‍ക്കു മുകളിലും തറയിലും വിരിക്കാന്‍ ടാര്‍പ്പൊളിനുമായാണ് മിക്ക സംഘങ്ങളും എത്തുന്നത്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്ക്, ഉരക്കുഴി, പുല്ളുമേട് പാത എന്നിവിടങ്ങളില്‍ വനത്തിലെ അടിക്കാടുകള്‍ തെളിച്ച് വിരിവച്ചവരില്‍ ഏറെയും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ളകളില്‍ നിന്നുള്ള തീര്‍ഥാടകരാണ്.
തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരേറെയും ഉരക്കുഴി പാതയിലെ രണ്ട് ജലസംഭരണികള്‍ക്കു സമീപം തന്പടിച്ചു. പന്പയിലും തീര്‍ഥാടകര്‍ നിറഞ്ഞിട്ടുണ്ട്.