/kalakaumudi/media/post_banners/34091a90853ee95ece089405b6e87829ee6fdcb4f774790c08215e5033d1747b.jpg)
ഇന്നാണ് തൃക്കാര്‍ത്തിക. മലയാളികള്‍ വീടും പരിസരവും വൃത്തിയാക്കി സന്ധ്യയ്ക്ക് കാര്‍ത്തിക ദീപം തെളിക്കുന്നു. ദേവിയുടെ ജന്മദിനമാണ് തൃക്കാര്‍ത്തിക എന്നാണ് വിശ്വാസം.
ദേവിയുടെ പിറന്നാള്‍ ഭക്തര്‍ തൃക്കാര്‍ത്തികയായി കൊണ്ടാടുന്നു. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാര്‍ത്തിക ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തില്‍ ചിരാതുകള്‍ തെളിച്ചു പ്രാര്‍ഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവര്‍ധനവിനും ദാരിദ്യ്രദു:ഖശമനത്തിനും കാരണമാകുന്നു. തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവീപ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തില്‍ തൃക്കാര്‍ത്തിക വരുന്നതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക്, നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ശ്രേഷ്ഠമാണ്.
വിഷ്ണുപൂജയില്‍ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാര്‍ത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സര്‍വ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിര്‍ഭവിച്ചത് വൃശ്ച
ികമാസത്തിലെ കാര്‍ത്തിക നാളിലെന്നാണ് ഒരു വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്‍റെ ദേവതയായ കൃതികമാര്‍
ആണ്.അതിനാല്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിച്ചു പ്രാര്‍ഥിച്ചാല്‍ ഹരിഹരന്മാരുടെയും ദേവിയുടെയും സുബ്രഹ്മണ്യന്‍റെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്നാണ് വിശ്വാസം.