/kalakaumudi/media/post_banners/b7ed1f7285080249f7fc149ac7ca941035b2906ca9ea9144e02ec7f50652ea14.jpg)
തൃശിലേരി മഹാദേവ ക്ഷേത്രം. ബ്രഹ്‌മഗിരി മലനിരകളുടെ താഴ് വരയില്‍, പ്രകൃതിയുടെ അനുഗ്രഹവും വിശുദ്ധിയും നിറഞ്ഞ അത്യപൂര്‍വ്വമായ ക്ഷേത്രം.
തൃശിലേരി മഹാദേവ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ജലദുര്‍ഗ ക്ഷേത്രം. അത്യപൂര്‍വ്വ ദേവീ ചൈതന്യം നിറഞ്ഞതാണ് തൃശിലേരി ജലദുര്‍ഗ്ഗ ക്ഷേത്രം. ജലത്തിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ ജലം.
തൃശിലേരി മഹാദേവ ക്ഷേത്രത്തിന് തിരുനെല്ലിയിലെ വിഷ്ണു ക്ഷേത്രവുമായി ബന്ധമുണ്ട്. തിരുനെല്ലിയില്‍ നടത്തുന്ന ബലിതര്‍പ്പണം പൂര്‍ത്തിയാകണമെങ്കില്‍ തൃശിലേരി ക്ഷേത്രത്തിലേക്കും കൂടി വഴിപാടു നടത്തണമെന്നാണ് സങ്കല്പം.
മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം.
കന്യകാസങ്കല്പം ആയതിനാല്‍ ഇവിടുത്തെ പ്രധാന വഴിപാട് സ്വയംവര പുഷ്പാഞ്ജലിയാണ്. വിവാഹ തടസ്സം മാറാന്‍ ജന്മ നക്ഷത്ര ദിവസം, മാസം ഒന്ന് വച്ച്, ആറ് മാസം സ്വയംവര പുഴപാഞ്ജലി കഴിച്ചാല്‍ വിവാഹം തടസ്സം മാറുമെന്നാണ് വിശ്വാസം.