/kalakaumudi/media/post_banners/db692665dba4f3a2bc8e0753f40c85d0032f513734693365249e3e7cf330b7d9.jpg)
സാന്പത്തികമായ ഉയര്‍ച്ചയുണ്ടാകും. മൂത്തസഹോദരങ്ങളുടെ സഹായസഹകരണങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥന്മാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വര്‍ഷാദ്യം സ്ഥാനമാനങ്ങള്‍ ലഭിക്കും. എന്നാല്‍ വര്‍ഷാവസാനത്തോടെ ലഭിച്ച സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ഭാര്യയ്ക്കും സന്താനങ്ങള്‍ക്കും രോഗം പിടിപെടും. സ്വയം ശാരീരിക ബുദ്ധിമുട്ടുണ്ടാകും. പ്രതീക്ഷ നശിക്കും. ചിങ്ങത്തില്‍ ഉദ്യോ ഗത്തില്‍ സ്വസ്ഥത. തൊഴില്‍ രംഗം പുഷ്ടിപ്പെടും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധം നേടും. പൊതുരംഗത്ത് കലഹവും നിയമപ്രശ്നങ്ങളുമുണ്ടാകും. രക്തസമ്മര്‍ദ്ദം കൂടും. കന്നിയില്‍ സന്താ നങ്ങളുടെ അഭിവൃദ്ധിയില്‍ സന്തോഷിക്കും. സ്ഥാനമാനാദികള്‍ ലഭിക്കും. പൊതുജന പ്രീതി. ഭാര്യയുമായി കലഹിക്കും. തുലാത്തില്‍ തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. കച്ചവടക്കാര്‍ക്ക് അഭിവൃദ്ധിയും ലാഭവും ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ വാക്സാമര്‍ത്ഥ്യത്താലും കലാകാരന്മാര്‍ മികവിനാലും അംഗീകാരം നേടും. കുടുംബത്തില്‍ ഐശ്വര്യം. വൃശ്ചികത്തില്‍ ആരോഗ്യം തൃപ്തികരമായിരി ക്കും. വിഭവസമാഹരണം നടത്തും. വിവാഹാലോചന ഫലവത്താകും. അന്യരുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. സംഗീതത്തിലും മറ്റും മനോസുഖം കണ്ടെത്തും. ധനുവില്‍ സര്‍ക്കാര്‍ ജോലി ക്കാര്‍ക്ക് സ്ഥലമാറ്റം. വിദേശയാത്ര സഫലമാകും. മാനസികോല്ളാസം അനുഭവിക്കും. മകരത്തില്‍ കര്‍ഷകര്‍ക്ക് വിളനാശം സംഭവിക്കും. കുടുംബത്തിലും മറ്റുള്ളവരോടും വിദ്വേഷത്തോടെ പെര ുമാറും. മന:സ്വസ്ഥത നഷ്ടപ്പെടും. യാത്രചെയ്യുന്പോള്‍ സൂക്ഷിക്കണം. കുംഭത്തില്‍ ഉണ്ടായിരുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ബന്ധുക്കളുടെ പ്രശ്നങ്ങളില്‍ ദു;ഖിക്കും. കുടുംബത്തിലുള്ളവ രാല്‍ വഞ്ചിയ്ക്കപ്പെടും. മാനസികാവസ്ഥ മോശമാകും. മീനത്തില്‍ നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ ലഭിക്കും. സാന്പത്തികനില മെച്ചപ്പെടും. വീട് ലഭിക്കുകയോ വാങ്ങുകയോ ചെയ്യും. ശത്ര
ുക്കളെ നിഷ്ക്രിയരാക്കും. സന്തോഷം ലഭിക്കും. മേടത്തില്‍ രാഷ്ട്രീയക്കാര്‍ കര്‍മ്മരംഗത്ത് പിടിച്ചു നില്‍ക്കും. ഭാര്യയുമായി അകന്നു കഴിയും. സന്താനങ്ങളുമായി കലഹിക്കും. അനാവശ്യ ചിന്തകളാല്‍ മനോവിഷമം. ഇടവത്തില്‍ ധനവരവ് മെച്ചപ്പെടും. സന്താനങ്ങള്‍ ഉന്നതസ്ഥാനങ്ങള്‍ നേടും. ബന്ധുസമാഗമം ഉണ്ടാകും. വാഹനം വാങ്ങാനവസരം. മിഥുനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനവിരോധം നേരിടും. ഭാര്യയുമായി കലഹിക്കും. സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനലബ്ധി. കര്‍ക്കടകത്തില്‍ ഭാര്യയുമായി പിരിഞ്ഞിരിക്കേണ്ടി വരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി. ഉദരരോ ഗത്താല്‍ ബുദ്ധിമുട്ടും.
പരിഹാരം: ഉത്രാടം നാളില്‍ കൂട്ടുഗണപതി ഹോമവും മഹാദേവന് കൂട്ടുമൃത്യുജ്ഞയ ഹോമവും, ശനിയാഴ്ചകളില്‍ ശനൈശ്ചരന് അര്‍ച്ചന, ആയില്യം നാളില്‍ നാഗര്‍ക്ക് നൂറും
പാലും, വാര്‍ഷികമായി മഹാനാഗക്ഷേത്രത്തില്‍ വെള്ളിയിലുള്ള നാഗവിഗ്രഹവും ഏഴുമുട്ടയും പുറ്റും സമര്‍പ്പിക്കുക.