/kalakaumudi/media/post_banners/0d92aca7da48da716e323c28d3e17632ba3833f16ba9c023a80fe48a9ca1b804.jpg)
വര്‍ഷാദ്യം ദോഷങ്ങള്‍ കൂടിയും വര്‍ഷ മധ്യത്തില്‍ ഗുണങ്ങള്‍ കുടിയും അനുഭവിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് പദവി നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ അവരവരുടെ ജോലി യഥാസമയം ചെയ്യാത്തത ിനാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകും. ആശുപത്രിവാസം ഉണ്ടാകും.സാന്പത്തികനാശവും സന്താനങ്ങളുടെ ദുഷ്പ്രവൃത്തികളിലുള്ള വിഷമവും അനുഭവിക്കും. നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ വര്‍ഷാവസാനത്തോടെ ലഭിക്കും. കുടുംബത്തില്‍ സുഖവും സ്വസ്ഥതയും സന്തോഷവും വീണ്ടെടുക്കാനാകും. ചിങ്ങത്തില്‍ ഭാര്യാസുഖം അനുഭവിക്കും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സ ന്പാദിക്കും. സ്വജനവിരഹവും രക്തസമ്മര്‍ദ്ദവും അനുഭവിക്കും. കന്നിയില്‍ സര്‍ക്കാരില്‍ നിന്നും നിയമനടപടികള്‍ ഉണ്ടാകും. കുടുംബത്തിലും സുഹൃത്തുക്കളുമായും കലഹിക്കും. ശിരോരോഗ ത്താലും രക്തസമ്മര്‍ദ്ദത്താലും കഷ്ടത അനുഭവിക്കും. തുലാത്തില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ളാം അനുകൂലമാകും. തൊഴില്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ബന്ധുക്കളുടെ സഹായവും പ്രചോദ നവും ഉണ്ടാകും. വൃശ്ചികത്തില്‍ പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഔത്സുക്യം കാണിക്കും. ഉദ്യോഗസ്ഥര്‍ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധിക്കും. പാരിതോഷികങ്ങളും പ്രശംസയ ും നേടും. ധനുവില്‍ ആരോഗ്യം മെച്ചപ്പെടും. സന്തോഷം ഉണ്ടാകും. മകരത്തില്‍ നേതാക്കള്‍ക്ക് അനുകൂലസമയമാണ്. അണികളെ പറഞ്ഞു വശത്താക്കാന്‍ കഴിയും. നിയമത്തെ വകവയ്ക്കാതെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കും. സ്വന്തം കൌശലത്താല്‍ മറ്റുള്ളവരെ പറ്റിക്കും. കുംഭത്തില്‍ കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. സ്ത്രീകളുടെ സഹായത്തോടെ സാന്പത്തിക നേട്ടമുണ്ടാകും.
സാഹിത്യകാരന്മാര്‍ക്ക് സ്വന്തം പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിയും. മീനത്തില്‍ കുടുംബസ്വത്ത് അധീനതയിലാക്കും. മനോവ്യഥയുണ്ടാക്കിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തും. ക
ുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. മേടത്തില്‍ സധൈര്യമുള്ള പ്രവര്‍ത്തനഫലമായി പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനം ലഭിക്കും. സഹോദരസഹായത്താല്‍ ഗൃഹം സ്വന്തമാ ക്കാനാകും. സാന്പത്തിക അഭിവൃദ്ധിയുണ്ടാകും. വീട് മോടിപിടിപ്പിക്കും. ഇടവത്തില്‍ ശത്രുക്കളുമായി രമ്യതയില്‍ കഴിയും. ധനവരവ് മെച്ചപ്പെടും. കര്‍മ്മരംഗത്ത് അംഗീകാരവും ജയവും ആനുകൂ ല്യങ്ങളും ലഭിക്കും. ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. മിഥുനത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നും പ്രതികൂലാനുഭവം ഉണ്ടാകും. ആഗ്രഹങ്ങള്‍ പലതും നടക്കാതെ വരും. വീട്ടില്‍ നിന്നും അകന്നു കഴിയും. കര്‍ക്കടകത്തില്‍ ആരോഗ്യസ്ഥിതി മോശമാകും. അപ്രതീക്ഷിത ആപത്ത് സ്ത്രീകളാല്‍ വന്നു ചേരും. ഭാര്യയുമായി കലഹിച്ച് വീടുവിട്ട് നില്‍ക്കും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധികളാകും. പരിഹാരം: വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അര്‍ച്ചനയും നെയ്വിളക്കും, രാജരാജേശ്വരിക്ക് കുങ്കുമാര്‍ച്ചനയും ഹാരവും പട്ടുവസ്ത്രവും മാസത്തില്‍ ഒരു ശനിയാഴ്ച ശ്രീ ധര്‍മ്മ ശാസ്താവിന് നെ
യ്പായസം വഴിപാടായി നടത്തുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
