/kalakaumudi/media/post_banners/59081979d7000952c476fb078641037ffa004819d93e79493d7b96050e187f38.jpg)
ശബരിമല: മകരജ്യോതി ദര്‍ശിക്കാന്‍ പുല്ളുമേട്ടിലേക്ക് സന്നിധാനത്തുനിന്ന് പോകുന്ന ഭക്തരെ ഉച്ചക്ക് ഒന്നിനുശേഷം പാണ്ടിത്താവളത്ത് നിയന്ത്രിക്കും. ഉള്‍ക്കാടുകളിലേക്കും ഉപ്പുപാറയില്‍ മരങ്ങളിലും കയറി മകരജ്യോതി ദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ തടയും.പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.പുല്ളുമേട്ടിലെ സുരക്ഷ ചുമതലക്ക് ജില്ളാ പൊലീസ് മേധാവി നേരിട്ട് മേല്‍നോട്ടം വഹിക്കും.
ഇന്നലെ മുതല്‍ വണ്ടിപ്പെരിയാറിലെ പണി പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ ഗതാഗതം അനുവദിച്ചു. ഐജി, രണ്ടു പോലീസ് സൂപ്രണ്ടുമാര്‍,15 ഡിവൈഎസ്പിമാര്‍, 18 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2500 പൊലീസ് സേനാംഗങ്ങളെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ഡിസിപിയുടെ നേതൃത്വത്തിലാണ് പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. പൊലീസ് 50 അസ്കാ ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കാനം മുതല്‍ പുല്ളുമേട് വരെയും പൊലീസ് സേന അയ്യപ്പന്‍മാരുടെ സുരക്ഷക്കായുണ്ടാകും. സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ ഒരു എലിഫന്‍റ് സ്ക്വാഡും ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. വനംവകുപ്പിന്‍റെ വിവിധ റാങ്കുകളിലുള്ള 60 പേര്‍ കര്‍മ്മസജ്ജരാണ്ഭകതരുടെ സൌകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ നാലാംമൈലില്‍ ആംബുലന്‍സ് സൌകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ച് അസ്കാ ലൈറ്റുകളും വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ളുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിച്ചു. ആരോഗ്യവകുപ്പ് എഎല്‍എസ് ആംബുലന്‍സ് സൌകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തി.
പുല്ളുമേട്ടില്‍ സെന്‍റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ എഎല്‍എസ് ആംബുലന്‍സിന്‍െറ സേവനം ഉണ്ടാകും.
സ്വകാര്യ ആശുപത്രികളില്‍ 10 ആംബുലന്‍സ് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോമിയോ, ആയുര്‍വേദ വകുപ്പുകളും സേവനരംഗത്തുണ്ട്.