/kalakaumudi/media/post_banners/00f6b5148071b21b1a83222df3ed23c2192fd7756ae42fefdf8369bc47c882ac.jpg)
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു വേണ്ടിയുള്ള മുടിയെടുക്കലാണ് തിരുപ്പതിയിലെ പ്രധാന നേര്‍ച്ചകളിലൊന്ന്. ഇവിടെ തലമുണ്ഡനം ചെയ്യല്‍ നേര്‍ച്ച നടത്തുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തിരുപ്പതി ബാലാജിയുടെ (ഭഗവാന്‍ വെങ്കടേശ്വരന്‍) തല ഒരു ഇടയന്‍റെ തലയുമായി കൂട്ടിമുട്ടുകയും ഭഗവാന്‍റെ തലയില്‍ കുറച്ചുഭാഗത്തെ മുടി നഷ്ടപ്പെടുകയും ചെയ്തു. ഇത് ഗന്ധര്‍വ്വരാജകുമാരിയായ നീല ദേവി കാണുകയും തന്‍റെ മുടിമുറിച്ചെടുത്ത് ആ ഭാഗത്ത് ചേര്‍ക്കുകയും ചെയ്തു. അവരുടെ ത്യാഗത്തില്‍ പ്രസന്നനായ ഭഗവാന്‍ തനിക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന മുടിക്ക് മുഴുവന്‍ ദേവിയായിരിക്കും അവകാശിയെന്ന് വരമേകി. തിരുപ്പതിയിലെ ഏഴ് ദിവ്യ മലകളിലൊന്നിന് നീലാദ്രിയെന്ന് പേരുനല്‍കുകയും ചെയ്തു. ഇന്ന് തിരുപ്പതിയിലെ കാണിക്കവഞ്ചിയില്‍ നിന്നുളള വരുമാനം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തലമുണ്ഡനം ചെയ്ത മുടി ലേലം ചെയ്ത് ലഭിക്കുന്ന വരുമാനത്തിനാണ്.