/kalakaumudi/media/post_banners/7f28debbbca684fe6b6f7c51df832bb3402c5e054e89f4d48842cf27e80674e2.jpg)
കലികാലത്ത് ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്. കലികാലദോഷനിവാരണത്തിന് ഉത്തമമാണ് തിരുപ്പതി ദര്‍ശനം. സാന്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദര്‍ശനം ഉത്തമമാണ്. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവര്‍ തിരുപ്പതി ദര്‍ശനം നടത്തിയാല്‍ ദുരിത ശാന്തി ലഭിക്കും. മാത്രമല്ല, അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാല്‍ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കും.നാഗദോഷമകലാനും രാഹു കേതുദോഷശാന്തിക്കും തിരുപ്പതി ദര്‍ശനം ഉത്തമമാണ്. തിരുപ്പതി വെങ്കടേശ്വരന്‍ പ്രസാദിച്ചാല്‍ അപ്രതീക്ഷിത ധനലബ്ധി, ഉദ്യോഗലബ്ധി തുടങ്ങിയ ഭാഗ്യാനുഭവങ്ങളുണ്ടാകും.