/kalakaumudi/media/post_banners/f69fbfb4cd2136cc2dcc68ecabc1badf8e11cd55c6041a8f9bf05d0d5339cc9b.jpg)
പന്തളം: ശബരിമല ശ്രീ അയ്യപ്പന്‍റെ തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്തു തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ ആയിരങ്ങളാണു ഘോഷയാത്രയെ വരവേല്‍ക്കാന്‍ പരന്പരാഗത പാതയില്‍ ഉള്ളന്നൂര്‍ മുതല്‍ പന്തളം കൊട്ടാര മേടക്കല്ളു വരെ ശരണംവിളികളുമായി തൊഴുകൈകളോടെ കാത്തു നിന്നത്. എട്ടു മണിയോടെ പന്തളം വലിയപാലത്തിനക്കരെ പേടകങ്ങള്‍ പ്രത്യകഷപ്പെട്ടതോടെ ശരണംവിളി ഉച്ചസ്ഥായിയിലായി. രാജപ്രതിനിധി മൂലംനാള്‍ പി.ജി. ശശികുമാരവര്‍മയുടെ നേതൃത്വത്തില്‍ എത്തിയ ഘോഷയാത്രയെ വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകന്പടിയോടെ വഴിനീളെ കര്‍പ്പൂരാഴി ഒരുക്കി പുഷ്പവൃഷ്ടിയും നടത്തിയാണ് ഭക്തര്‍ വരവേറ്റത്. പാതയോരത്തു താമസിക്കുന്നവര്‍ ഭഗവാന്‍റെ ദിവ്യാഭരണങ്ങളെ സ്വീകരിക്കാന്‍ നിറപറയും നിലവിളക്കും ഒരുക്കിയിരുന്നു.
പുലര്‍ച്ചെ ആറന്മുളയില്‍ നിന്നു പുറപ്പെട്ട ഘോഷാത്രയ്ക്കു വിവിധ ഇടങ്ങളില്‍ രാജോചിതമായ വരവേല്‍പാണു ലഭിച്ചത്.തിരുവാഭരണ മാളികയില്‍ എത്തിയ പേടകങ്ങള്‍ നിര്‍വാഹകസംഘം ഭാരവാഹികളായ പി.എന്‍. നാരായണ വര്‍മ, പി. രാഘവ വര്‍മ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയതോടെ ഘോഷയാത്രയ്ക്കു പര്യവസാനമായി. തിരുവാഭരണ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘാംഗങ്ങളും പേടകങ്ങള്‍ തൊട്ടു വണങ്ങി നമസ്കരിച്ചു. തിരുവാഭരണ സ്പെഷല്‍ ഓഫിസര്‍ അജിത്, വലിയകോയിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മധു എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വാഹകസംഘം ഭാരവാഹികള്‍ പേടകം തുറന്നു പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷമാണ് ആഭരണങ്ങള്‍ സുരക്ഷിത അറയിലേക്കു മാറ്റിയത്. ഭക്തര്‍ക്ക് ശബരിമലയില്‍ ആടിയ കളഭം വിതരണം ചെയ്തു.ഇനി അയ്യപ്പന്‍െറ തിരുനാളായ കുംഭമാസത്തിലെ ഉത്രത്തിനും മേടത്തിലെ വിഷുവിനും മാത്രമേ തിരുവാഭരണ ദര്‍ശനം ഉണ്ടാവുകയുള്ളൂ.