തിരുവൈരാണിക്കുളത്ത് നടതുറപ്പുത്സവം ജനുവരി 11 മുതല്‍ 22 വരെ

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 11 മുതല്‍ 22 വരെ. ശ്രീമഹാദേവനും പാര്‍വതീദേവിയും സതീ ദേവിയും വാണരുളുന്ന ക്ഷേത്രമാണിത്. ഇവിടെ വര്‍ഷത്തില്‍ 12 ദിവസം മാത്രം പാര്‍വതീദേവിയുടെ നട തുറക്കുന്നതില്‍ ഒരു ഐതിഹ്യമുണ്ട്.

author-image
subha Lekshmi b r
New Update
തിരുവൈരാണിക്കുളത്ത് നടതുറപ്പുത്സവം ജനുവരി 11 മുതല്‍ 22 വരെ

ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 11 മുതല്‍ 22 വരെ. ശ്രീമഹാദേവനും പാര്‍വതീദേവിയും സതീ ദേവിയും വാണരുളുന്ന ക്ഷേത്രമാണിത്. ഇവിടെ വര്‍ഷത്തില്‍ 12 ദിവസം മാത്രം പാര്‍വതീദേവിയുടെ നട തുറക്കുന്നതില്‍ ഒരു ഐതിഹ്യമുണ്ട്.

ആദ്യകാലങ്ങളില്‍ ഈ അന്പലനടദിവസവും തുറക്കുമായിരുന്നു. ആ ദിവസം മഹാദേവനു വേണ്ട നിവേദ്യങ്ങള്‍, തിടപ്പള്ളിയില്‍ വച്ച് പാര്‍വതീദേവി തന്നെയാണു തയാറാക്കിയിരുന്നതത്രേ. ഈസമയത്തു തിടപ്പള്ളിയിലേക്ക് ആരും കടന്നുചെല്ളരുതെന്നു പാര്‍വതിയുടെ അരുളപ്പാട് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പാര്‍വതിദേവി നിവേദ്യം തയാറാക്കവേ അകവൂര്‍ മനയുടെ ഉരാണ്‍മക്കാരിലൊരാള്‍ തിടപ്പള്ളിയിലെ രഹസ്യമറിയാന്‍ അവിടേക്ക് ഒളിഞ്ഞുനോക്കി. അപ്പോള്‍ അവിടെ സര്‍വാഭരണ വിഭൂഷിതയായ പാര്‍വതീദേവിയെ കണ്ട അദ്ദേഹം ഭക്തിലഹരിയില്‍ "അമ്മേ ജഗദാംബികേ, പാര്‍വതീദേവീ, രക്ഷിക്കണേ' എന്ന് അറിയാതെ വിളിച്ചു പോയി എന്നാല്‍ തന്‍റെ വിലക്കു ലംഘിച്ചു തിടപ്പള്ളിയിലേക്ക് ഒളിഞ്ഞുനോക്കിയതില്‍ ക്ഷുഭിതയായ പാര്‍വതീദേവി അവിടം വിട്ടുപോകാന്‍ തീരുമാനിച്ചു. അതറിഞ്ഞ് അദ്ദേഹംചെയ്തുപോയ തെറ്റിനു പാര്‍വതീദേവിയോടു ക്ഷമായാചനം നടത്തുകയും അവിടം വിട്ടുപോകരുതെന്നു കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തുവത്രേ.
ഒടുവില്‍ ഭഗവാന്‍െറ തിരുനാള്‍ ദിവസമായ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസം ഭക്തര്‍ക്കു ദര്‍ശനം നല്‍കുമെന്ന്
അരുളി ദേവി അപ്രത്യക്ഷയായി. ഇതെ തുടര്‍ന്നാണു ധനുമാസത്തിലെ തിരുവാതിര മുതലുള്ള 12 ദിവസത്തിലെ നടതുറപ്പുത്സവം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം.

ഭഗവാനൊപ്പം പാര്‍വ്വതീദേവിയും സതീദേവിയും കുടികൊള്ളുന്ന ഏകക്ഷേത്രമായും തിരുവൈരാണിക്കുളം അറിയപ്പെടുന്നു. പാര്‍വതീദേവിയുടെ തിരുനട, വര്‍ഷത്തില്‍ 12 ദിവസമാണു തുറക്കുന്നതെങ്കിലും സതീദേവിയുടെ നട ദിവസവും തുറക്കും. സതീദേവി ദക്ഷയാഗത്തിലെ ഹോമകുണ്ഡത്തില്‍ ചാടി ആത്മഹത്യ ചെയ്തപ്പോള്‍ ചിതയില്‍ സതീദേവിയുടെ ശരീരം പൊട്ടിത്തെറിച്ചുവത്രേ. ദേവിയുടെ ശരീരത്തില്‍ നിന്നു ഭഗവാന്‍ അണിയിച്ച താലി തെറിച്ചു വീണത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഇവിടെ താലി സമര്‍പ്പിക്കുന്നവര്‍ക്ക് മംഗല്യഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

Astro