/kalakaumudi/media/post_banners/aba18a7236b6b14961f9b721f76005096617ba9b96d36283b9a2b8fa94ecf5cc.jpg)
ബുധനാഴ്ചത്തെ പൂര്‍ണ്ണചന്ദ്രഗ്രഹണം ശാസ്ത്രലോകത്തിന് കൌതുകമായിരുന്നെങ്കില്‍ ജ്യോതിഷപരമായി ഏറെ ദോഷങ്ങളാണ് പ്രവചിക്കപ്പെട്ടത്. എല്ലാ ക്ഷേത്രങ്ങളും ഗ്രഹണസമയത്ത് അടയ്ക്കുകയും ചെയ്തു; ഒരു ക്ഷേത്രമൊഴിച്ച്. കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ഗ്രഹണസമയത്തും പൂജകള്‍ യഥാക്രമം നടന്നത്. അതിന് കാരണമുണ്ട്. കംസനിഗ്രഹത്തിന് ശേഷം വിശന്നുവലഞ്ഞ ഭഗവാനാണ് ഇവിടത്തെ പ്രതിഷ്ഠ. ആയതിനാല്‍ ഭഗവാന്‍റെ നിവേദ്യം ഒരിക്കലും മുടക്കാന്‍ പാടില്ലെന്ന് പ്രശ്നവിധിയുണ്ട്. അതുകൊണ്ടാണ് ഗ്രഹണസമയത്ത് പ ുറത്തെ ഗോപുരവാതിലുകള്‍ അടച്ചിട്ട് അകത്തെ പൂജ യഥാക്രമം നടത്തിയത്.