ഇന്ന് സ്‌കന്ദഷഷ്ഠി

രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കില്‍ അര്‍ക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്‌കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.

author-image
parvathyanoop
New Update
ഇന്ന് സ്‌കന്ദഷഷ്ഠി

ഇന്ന് സ്‌കന്ദ ഷഷ്ഠി. 2022 ഒക്ടോബര്‍ 30 ഞായറാഴ്ച വ്രതം കഴിഞ്ഞ്് സ്‌കന്ദഷഷ്ടി ആഘോഷം ക്ഷേത്രങ്ങളില്‍ നടക്കും. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതം കൂടിയാണ് ഷഷ്ഠിവ്രതം.

സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സര്‍വൈശ്വര്യങ്ങള്‍ക്കും സര്‍വകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന ഫലമാണ് ഒരു സ്‌കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ ലഭിക്കുക എന്നാണ് വിശ്വാസം.

ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം. പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത് തീര്‍ച്ചയാണ് .രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കില്‍ അര്‍ക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്‌കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.

പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യ പൂജ ചെയ്ത് ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്നു. ഊണ് പതിവില്ല. പാല്‍, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തില്‍ ആറു ദിവസവും സ്‌കന്ദഷഷ്ഠികവചം ചൊല്ലണം. ആറു ദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദര്‍ശനം നടത്തണം.

ഐതിഹ്യം

ദേവന്റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് .സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Skandashashti