തൈപ്പൂയം ദിവസം ആഗ്രഹസാഫല്യത്തിന് സുബ്രഹ്മണ്യനെ ഭജിയ്ക്കൂ

By parvathyanoop.04 02 2023

imran-azhar

 


ഇന്ന് തൈപ്പൂയം.മകരമാസത്തിലെ പൂയം നാള്‍ ദേവസൈന്യാധിപനായ ശ്രീ മുരുകന്റെ ജന്‍മദിനമാണ്.തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാലാണ് ഈ ദിനത്തെ തൈപ്പൂയം എന്നറിയപ്പെടുന്നത്.

 

ശ്രീമുരുകന് ഷഷ്ഠി പോലെതന്നെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയം.'ഓം ശരവണ ഭവ:' എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്നു. ഈ മന്ത്രം നിത്യം ചൊല്ലുന്നത് അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി വിഞ്ജാനമാകുന്ന പ്രകാശത്തെ നിറയ്ക്കാന്‍ സഹായിക്കും.

 

ഇത് ദിവസവും 21 തവണ ചൊല്ലുന്നത് വളരെ നല്ലതാണ്. ഇന്നേ ദിവസം സുബ്രഹ്മണ്യ സ്‌ത്രോത്രങ്ങള്‍ ജപിക്കുന്നതും നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമമാണ്.

 

ഐതിഹ്യം

 

താരകകാസുരന്റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. ഒരിക്കല്‍ താരകാസുരന്‍ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ശിവനില്‍ ജനിക്കുന്ന പുത്രന് മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു.

 

അങ്ങനെയാണ് ശിവപാര്‍വതീപുത്രനായ സുബ്രമണ്യനെ താരകാസുര നിഗ്രഹത്തിനായി നിയോഗിച്ചത്. യുദ്ധത്തില്‍ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ്മകരമാസത്തിലെ പൂയം നാള്‍ എന്നും വിശ്വാസമുണ്ട്.


ഇന്നേ ദിവസം സുബ്രഹ്മണ്യ സ്‌ത്രോത്രങ്ങള്‍ ജപിക്കുന്നതും നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമമാണ്.തൈപ്പൂയ ദിവസം മുരുക ഭഗവാനെ സങ്കല്‍പിച്ച് മൂലമന്ത്രമോ ഷഡാക്ഷര മന്ത്രമോ ജപിക്കുന്നത് അത്യുത്തമമാണ്.

 

കൂടാതെ ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ ലഭിക്കാന്‍നല്ലതാണെന്നാണ് വിശ്വാസം.

 

ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം

 

ഓം സ്‌കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്‌കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ: (108)

 

OTHER SECTIONS