/kalakaumudi/media/post_banners/bf8fb0cf1f23f10f0d1953717f18c16fd9419c5307f2007249ad4413b40187a0.jpg)
പരശുരാമക്ഷേത്രമായ കേരളത്തില്‍ നാഗാരാധനയ്ക്ക് വലിയ പ്രധാന്യമുണ്ടെന്ന് നമുക്കറിയാം. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രോല്പത്തിയെ കുറിച്ചുളള ഐതിഹ്യത്തില്‍ ഇക്കാര്യം വ്യക്തമാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ളാതാക്കാന്‍ സര്‍പ്പങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് വലിയ തറവാടുകളില്‍ കാവുകളും പൂജയുമുണ്ടായിരുന്നത്. ഇന്ന് കാവുകളും മറ്റും അപൂര്‍വ്വമാണെങ്കിലും നാഗാരാധന അതേ പ്രധാന്യത്തോടെ ഹൈന്ദവര്‍ക്കിടയിലുണ്ട്. നാഗരാജാവിന്‍റെ നക്ഷത്രമായ ആയില്യം നക്ഷത്രമാണ് നാഗാരാധനയ്ക്ക് ഉത്തമം. ഇന്ന് ആയില്യമാണ്. എന്നാല്‍, ഇന്നത്തെ ആയില്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഞായറാഴ്ചയും ആയില്യവും ഒത്തുവന്നിരിക്കുന്നു. സൂര്യനാണു നാഗരാജന്‍െറ ദേവത. സൂര്യഭഗവാന് പ്രാധാന്യമുള്ള ഞായറാഴ്ച ദിവസം നാഗപൂജ ശ്രേഷ്ഠമാണ്. ആയില്യം നക്ഷത്രവും ഞായറാഴ്ചയും ഒത്തു വരുന്ന ദിനമായതിനാല്‍ ഇന്ന് വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ വണങ്ങുന്നത് ഉത്തമമാണ്. സകലദോഷങ്ങളും അകലും.