പള്ളിപ്പുറം തോന്നല്‍ ദേവി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവം തുടങ്ങി

തൃക്കാര്‍ത്തിക പൊങ്കാലയുടെ ഒരുക്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .

author-image
parvathyanoop
New Update
പള്ളിപ്പുറം തോന്നല്‍ ദേവി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവം തുടങ്ങി

പള്ളിപ്പുറം തോന്നല്‍ ദേവി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം തിങ്കളാഴ്ച തുടങ്ങി. ഇന്ന് രാത്രി എട്ടുമണിക്ക് മ്യൂസിക്കല്‍ കണ്‍സര്‍ട്ട് .കാര്‍ത്തിക ദിവസമായ ബുധനാഴ്ച രാവിലെ 9ന് കാര്‍ത്തിക നൈവേദ്യം, സിഡി പ്രകാശനം.

9 .30 മുതല്‍ തൃക്കാര്‍ത്തിക പൊങ്കാല മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി പണ്ടാരടുപ്പില്‍ില്‍ അഗ്‌നിപകരും.വൈകിട്ട് 6. 30ന് അരലക്ഷം കാര്‍ത്തിക ദീപങ്ങള്‍ തെളിയിക്കും .ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അനന്തകോപന്‍ ആദിദീപം തെളിക്കും .

ഏഴു മുപ്പതിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും .തോന്നല്‍ ദേവി സേവാ പുരസ്‌കാരം അശ്വതി സ്റ്റുഡിയോ ഉടമ കെ എസ് അനില്‍കുമാറിന് നല്‍കിയ ആദരിക്കും .തൃക്കാര്‍ത്തിക പൊങ്കാലയുടെ ഒരുക്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .

trikarthika festival thonnal devi temple