/kalakaumudi/media/post_banners/d7ecba13e5f043616836dce9fecd8a819b540095290d86bae64bac446ab3b11c.jpg)
ശബരിമല: തീര്‍ത്ഥാടന കാലത്തെ ഉദയാസ്തമയ പൂജ ഈ മാസം 16നും 17നും നടക്കും. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് ഉദയാസ്തമയ പൂജ ഒഴിവാക്കിയിരുന്നു.ഉദയാസ്തമയപൂജയ്ക്ക് പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ 18 പൂജകളാണുളളത്. ഉഷപൂജയോടെ തുടക്കം. ഓരോ പൂജയ്ക്ക് ശേഷവും നിവേദ്യമുണ്ട്. ക്ഷേത്രനടഇതിനായി കുറച്ചുനേരം അടച്ചിടേണ്ടിവരുമെന്നതിനാല്‍ തീര്‍ത്ഥാടനകാലത്ത് ഉദയാസ്തമയ പൂജ ഒഴിവാക്കിയിരുന്നു. അയ്യപ്പന്മാരുടെ ദര്‍ശനസമയം കുറയുന്നതിനാലാണിത്.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കേ ഈ പൂജ വഴിപാടായി സമര്‍പ്പിക്കാന്‍ കഴിയു. 2024~ല്‍ പൂജ നടത്താനുളള ബുക്കിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 40,000 രൂപയാണ് പുതിയ നിരക്ക്. നേരത്തേഇത് 25,000 രൂപയായിരുന്നു. നേരത്തേ ബുക്ക് ചെയ്തവര്‍ക്കും പുതിയ നിരക്ക് ബാധകമാക്കിയിട്ടുണ്ട്.
ഒരുക്കങ്ങള്‍ ഏറെയുളള പൂജയാണിത്.തന്ത്രിയില്‍ നിന്ന് ചാര്‍ത്തുവാങ്ങി അതുപ്രകാരമുളള സാധനങ്ങള്‍ വഴിപാടുകാര്‍ എത്തിക്കണം. തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മി, മേളക്കാര്‍എന്നിവര്‍ക്കെല്ലാം ദക്ഷിണയും നല്‍കണം.