/kalakaumudi/media/post_banners/6faee87102552bb16119f3a3d56fd3cce3c2255a1a7f5f2a7593fb87a5410fce.jpg)
നിങ്ങളുടെ മക്കളുടെ വിവാഹ പ്രായം കഴിഞ്ഞുവോ? നിങ്ങൾ അതിൽ അസ്വസ്ഥനാണോ?എങ്കിൽ പെരുന്തച്ചൻ നിർമ്മിച്ച ഉളിയന്നൂർ ശിവക്ഷേത്രത്തിലേക് പോവാം. അവിടെ നമുക്കുള്ള പരിഹാര മാർഗങ്ങൾ ലഭിക്കും. രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലെ ആലുവയിലാണ് . പരശുരാമൻ പ്രതിഷ്ഠിച്ച അതിപുരാതനമായ മറ്റൊരു ക്ഷേത്രമാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലുള്ളതാണ്. പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ഉപദേവതയാണ്.
കല്യാണം നടക്കാനായി സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച വന്നു തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് നൽകുന്നു. ഇത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും കൊടുക്കുന്നത് വിശേഷമാണ്. ആയം വ്യയം കണക്കിൽ വ്യയം അധികമായ ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം.
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ അതിന് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെവലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് പതിക്കുന്ന രീതിയിലാണ് ഓട് നിരത്തിയിരിക്കുന്നത്.സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
