/kalakaumudi/media/post_banners/8b193e68e431b0bda7d942f68a9152e2c982b11d1c0d6beefbc24de2805e1caf.jpg)
ഉത്തരായണം ആരംഭിക്കുന്ന ദിനമാണ് മകരസംക്രമം എന്ന് പറയുന്നത്.സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണിത്.
സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവില്‍ ആണ്. അതിനാല്‍ പൂര്‍വികര്‍ ഏതു ശുഭകാര്യത്തിനും ഉത്തരായനകാലം തിരഞ്ഞെടുക്കുമായിരുന്നു.ഈ വര്‍ഷം ജനുവരി 14 ശനിയാഴ്ച രാത്രി 8 .45 നാണു മകരരവി സംക്രമം.
ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയുമാണ്. അതായത് ദേവീദേവന്മാര്‍ ഉണര്‍ന്നിരിക്കുന്ന കാലഘട്ടമാണിത് . ഈ സമയത്തെ ജപങ്ങള്‍ക്കും പൂജകള്‍ക്കും അതീവ ഫലസിദ്ധിയുണ്ടെന്നാണെന്നു വിശ്വാസം.
അതില്‍ പ്രധാനമാണ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു കുളിച്ചു ജപാധികള്‍ ആരംഭിക്കുന്നത്. രാവിലെ നിലവിളക്കു കൊളുത്തി പ്രാര്‍ഥന നടത്തുവാന്‍ പഴമക്കാര്‍ പറയുന്നതും ഇതുകൊണ്ടാണ്. സഹസ്രനാമങ്ങള്‍ ജപിക്കുവാനുള്ള ഏറ്റവും ഉത്തമ സമയമാണിത്.
ആത്മീയ സാധനകള്‍, യോഗ ,ശ്വസനവ്യായാമങ്ങള്‍ എന്നിവ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശീലമാക്കുന്നത് അതീവ ഗുണപ്രദമാണ്.ഉത്തരായന കാലത്തു വരുന്ന പ്രദോഷം , ഏകാദശി , പൗര്‍ണമി , ആഴ്ച വ്രതങ്ങള്‍ എന്നീ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത് ഇരട്ടിഫലദായകമാണ്.
മകരം ഒന്ന് മുതല്‍ ഇഷ്ടമന്ത്രങ്ങള്‍ തുടര്‍ച്ചയായി ജപിച്ചുപോന്നാല്‍ ദുരിതങ്ങള്‍ എല്ലാം നീങ്ങി ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം .