/kalakaumudi/media/post_banners/f253b23c5fc0879b1c767071a45933077408f9faa5947235a0333e613659452a.jpg)
വൈക്കത്തഷ്ടമിക്ക് ഞായറാഴ്ച രാവിലെ 7.10നും 9.10നും ഇടയില്‍ കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.വെള്ളിനിലവിളക്കുകളിലെ നിറദീപങ്ങളും നിറപറയും കൊടിയേറ്റിനു സാക്ഷിയായി.
പടിഞ്ഞാറേ മുറി നീണ്ടൂര്‍മന ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട കുലവാഴപ്പുറപ്പാട് മടിയത്തറ, കൊച്ചുകവല, കച്ചേരിക്കവല, പടിഞ്ഞാറേ നടവഴി എത്തി വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തേരോഴി രാമക്കുറുപ്പിന്റെ ചെണ്ടമേളം, കീഴൂര്‍ മധുസൂദനക്കുറുപ്പിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യം, കൊട്ട കാവടി, താലപ്പൊലി ഗജവീരന്‍മാര്‍ എന്നിവ അകമ്പടിയായി.
ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ അലങ്കരിക്കാനുള്ള കരിക്കിന്‍ കുലകള്‍, വാഴക്കുലകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടുവരുന്ന ചടങ്ങാണു കുലവാഴപ്പുറപ്പാട്.കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമീഷണര്‍ ബി പ്രകാശും കലാമണ്ഡപത്തില്‍ നടന്‍ ജയസൂര്യയും ദീപം തെളിയിച്ചു.കൊടിയേറ്റിനുശേഷം നടന്ന എഴുന്നള്ളിപ്പിന് തിരുനക്കര ശിവന്‍ തിടമ്പേറ്റി. 17നാണ് വൈക്കത്തഷ്ടമി.
18ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഞായര്‍ കൊടിപ്പുറത്തു വിളക്ക്, 10, 11, 13, 16 തീയതികളിലെ ഉത്സവബലി, 12ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, 13ന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, 14ലെ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്, 15ലെ വലിയ ശ്രീബലി, വലിയ വിളക്ക്, 17ലെ അഷ്ടമി ദര്‍ശനം, അഷ്ടമിവിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, വിടപറച്ചില്‍ എന്നിവയും 18ന് ആറാട്ട്.
19 ന് മൂക്കുടി നിവേദ്യം എന്നിവ നടക്കും. അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍ നടന്നു. അഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാരതനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. വൈക്കത്തഷ്ടമിയുടെ മുന്നോടിയായുള്ള ടൗണിലെ സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുലവാഴ പുറപ്പാട് നടത്തി.